1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Liverpool vs Manchester United Match Result

സെവനപ്പ് രുചിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; നെഞ്ചകം പിളര്‍ത്തി ലിവര്‍പൂളിന്റെ ഏഴ് ഗോളുകള്‍

Liverpool vs Manchester United Match Result
പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍. 90 വര്‍ഷത്തിനിടയിലെ ഏറ്റവും നാണംകെട്ട തോല്‍വിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്. ജയത്തോടെ ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി ലിവര്‍പൂള്‍. 
 
ആദ്യ പകുതിയില്‍ ഗാക്‌പോയുടെ ഒരു ഗോളിനാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. 43-ാം മിനിറ്റിലായിരുന്നു ഗാക്‌പോയുടെ ഗോള്‍. പിന്നീട് രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറ് ഗോളുകള്‍ വഴങ്ങി. ഗാക്‌പോ, ഡാര്‍വിന്‍ നുനെസ്, മുഹമ്മദ് സലാ എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ നേടി. റോബര്‍ട്ടോ ഫിര്‍മിനോ ഒരു ഗോള്‍ സ്വന്തമാക്കി. 
 
അടുത്ത ലേഖനം
24 വയസ്സ്, പിഎസ്ജിയുടെ എക്കാലത്തെയും വലിയ ഗോൾനേട്ടക്കാരനായി എംബാപ്പെ