Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ
Nations League final
ലോക ഫുട്‌ബോളിലെ ഇതിഹാസവും വരും നാളിലെ സൂപ്പര്‍ താരവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കായിരിക്കും വിജയമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കരിയറില്‍ നേടാവുന്നതെല്ലാം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ തന്റെ നാല്പതാമത്തെ വയസിലും ദേശീയ ടീമിനായി ഗോളുകള്‍ കണ്ടെത്തുന്ന താരമാണ്. അതേസമയം 17കാരനായ ലാമിന്‍ യമാല്‍ ഇത്തവണത്തെ ബാലന്‍ഡിയോര്‍ മത്സരത്തില്‍ മുന്‍നിരയിലുള്ള താരമാണ്.
ടൂര്‍ണമെന്റില്‍ ക്രിസ്റ്റ്യാനോ ഇതിനകം 7 ഗോളുകള്‍ നേടികഴിഞ്ഞു. യമാലാകട്ടെ 3 ഗോളുകളാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. അതേസമയം റോണോ ഇതിഹാസതാരമാണെന്നും മത്സരത്തില്‍ വിജയിക്കുക എന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും യമാല്‍ പറഞ്ഞു. അതേസമയം യുവതാരം മികച്ച ഫുട്‌ബോളറാണെന്നും താരത്തിന് അനാവശ്യമായ സമ്മര്‍ദ്ദം നല്‍കരുതെന്നും റോണൊ പ്രതികരിച്ചു.