1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. UEFA Semi France vs Spain

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

22-ാം മിനിറ്റില്‍ നിക്കോ വില്യംസിലൂടെ സ്‌പെയിന്‍ ആണ് ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്

UEFA Semi France vs Spain, Yamal, Lamin yamal goal, Embappe, Spain France Match Result
Spain vs France

Spain vs France: യുവേഫ നാഷന്‍സ് ലീഗ് രണ്ടാം സെമി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ കീഴടക്കി സ്‌പെയിന്‍. ഗോള്‍മഴ പെയ്ത മത്സരത്തില്‍ 5-4 നാണ് സ്‌പെയിന്‍ ജയിച്ചത്. ഇരു ടീമുകളും ചേര്‍ന്ന് ഒന്‍പത് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഇരട്ടഗോള്‍ നേടിയ യുവതാരം ലാമിന്‍ യമാല്‍ ആണ് സ്‌പെയിനിനു വേണ്ടി കളത്തില്‍ നിറഞ്ഞാടിയത്. 
 
22-ാം മിനിറ്റില്‍ നിക്കോ വില്യംസിലൂടെ സ്‌പെയിന്‍ ആണ് ഗോള്‍വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടുപിന്നാലെ മൈക്കിള്‍ മെറീനോയുടെ ഗോളിലൂടെ സ്‌പെയിന്റെ ലീഡ് ഇരട്ടിയായി. ആദ്യ പകുതി കവിയുമ്പോള്‍ സ്‌പെയിന്‍ 2-0 ത്തിനു ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിലും സ്‌പെയിന്‍ തന്നെ ആദ്യം സ്‌കോര്‍ ചെയ്തു. 54-ാം മിനിറ്റില്‍ സ്‌പെയിനിനു അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലാമിന്‍ യമാല്‍ ലക്ഷ്യത്തിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ പെഡ്രിയിലൂടെ നാലാം ഗോളും സ്‌പെയിന്‍ കണ്ടെത്തി. 
 
വന്‍ മാര്‍ജിനില്‍ ജയം ഉറപ്പിച്ച സ്‌പെയിന്‍ പിന്നീട് പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ ഫ്രാന്‍സ് ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 59-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെ ഫ്രാന്‍സിന്റെ ആദ്യ മറുപടിയെത്തി. 67-ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി സ്‌പെയിനിനെ 5-1 നു മുന്നിലെത്തിച്ചു. 
 
അവസാന 30 മിനിറ്റില്‍ ഫ്രാന്‍സ് നിറഞ്ഞാടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 79-ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കി, 84-ാം മിനിറ്റില്‍ ഡാനി വിവിയനിലൂടെ സെല്‍ഫ് ഗോള്‍, മത്സരത്തിനു ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിനു തൊട്ടുമുന്‍പ് കോലോ മുവാനി എന്നിവരിലൂടെ ഫ്രാന്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും ഒരു ഗോളിനു പിന്നിലായി. 
 
ജൂണ്‍ ഒന്‍പത് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
India vs England Test Series: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കു വേണ്ടി; ലെജന്‍ഡറി താരങ്ങള്‍ക്കു ആദരവ്