1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. No Change Despite Ancelotti's Arrival Brazil Settle for Draw Against Ecuador

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Brazil vs Ecuador match 2025,Ancelotti Brazil coach debut,Brazil football team news today,Ancelotti coaching Brazil updates,Brazil Ecuador draw,ബ്രസീൽ ഇക്വഡോർ മത്സരം,ആഞ്ചലോട്ടി ബ്രസീൽ പരിശീലകൻ,ബ്രസീൽ ഫുട്ബോൾ വാർത്തകൾ,ഇക്വഡോറിനെതിരെ ബ്രസീൽ സമനില Brazi
Brazil vs Ecuador
ക്ലബ് ഫുട്‌ബോളിലെ മിന്നുന്ന താരങ്ങളുണ്ടായിട്ടും ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം മോശം അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കടന്നുപോകുന്നത്. ലോക ഫുട്‌ബോള്‍ ഭരിച്ച ബ്രസീല്‍ ടീമിന്റെ അവസ്ഥയില്‍ ഫുട്‌ബോള്‍ ആരാധകരെല്ലാം നിരാശരാണ്. ഇതോടെയാണ് ബ്രസീലിനെ രക്ഷിക്കാനായി ഇറ്റാലിയന്‍ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടിയെ ബ്രസീല്‍ ടീമിലെത്തിച്ചത്. എന്നാല്‍ പരിശീലകനായുള്ള ആദ്യ മത്സരത്തില്‍ ബ്രസീലിന് കാര്യമായ പ്രകടനങ്ങളൊന്നും ഇന്നലെ പുറത്തെടുക്കാനായില്ല.
 
 ഇക്വഡോറിനെതിരെയായിരുന്നു ബ്രസെലൈന്റെ മത്സരം. മുന്നേറ്റ നിരയില്‍ റോഡ്രിഗോയും റാഫീഞ്ഞയും ഇല്ലാതെയാണ് ബ്രസീല്‍ ഇറങ്ങിയത്. 18കാരനായ എസ്റ്റെവാവോയെയാണ് റിച്ചാര്‍ലീസണ്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരെയാണ് ആഞ്ചലോട്ടി മുന്നേറ്റനിരയില്‍ അണിനിരത്തിയത്. പ്രതിരോധനിര ശക്തമാണെങ്കിലും ഭാവനാരഹിതമായ മിഡ് ഫീല്‍ഡ് വിരസമായ മത്സരമാണ് സമ്മാനിച്ചത്. മുന്നേറ്റനിരയ്ക്ക് മൂര്‍ച്ചയില്ലാത്തതും ടീമിന് തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ പരാഗ്വെയ്‌ക്കെതിരെ റാഫീഞ്ഞ ടീമില്‍ തിരിച്ചെത്തും. നിലവില്‍ കോണ്‍മബോള്‍ പട്ടികയില്‍ 15 മത്സരങ്ങളില്‍ 22 പോയിന്റുമായി ബ്രസീല്‍ നാലാം സ്ഥാനത്താണ്.
 
അടുത്ത ലേഖനം
India vs England Test Series: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കു വേണ്ടി; ലെജന്‍ഡറി താരങ്ങള്‍ക്കു ആദരവ്