Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

UEFA Nations League, Portugal vs Germany, Cristiano ronaldo goal, France vs spain,യുവേഫ നേഷൻസ് ലീഗ്, പോർച്ചുഗൽ- ജർമനി,ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രാൻസ്- സ്പെയിൻ
അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജൂണ്‍ 2025 (16:29 IST)
യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലില്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് പോര്‍ച്ചുഗലിന്റെ തിരിച്ചുവരവ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ 68മത്തെ മിനിറ്റില്‍ നൂനോ മെന്‍ഡിസ് നല്‍കിയ പാസിലാണ് 40കാരനായ റൊണാള്‍ഡോ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63മത്തെ മിനിറ്റില്‍ ഫ്രാന്‍സിസ്‌കോ കണ്‍സെയ്‌സാവോ പോര്‍ച്ചുഗലിനായി സമനില ഗോള്‍ നേടിയിരുന്നു. ഫ്‌ളോറിയന്‍ വിര്‍ട്ശാണ് ജര്‍മനിയുടെ ആശ്വാസഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 48മത്തെ മിനുറ്റില്‍ ജര്‍മനിയാണ് ലീഡ് നേടിയത്. തുടര്‍ന്ന് കണ്‍സെയ്‌സാവോയിലൂടെ പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടി.


വ്യാഴാഴ്ച ഫ്രാന്‍സും സ്‌പെയിനും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയിയെയാകും ഫൈനലില്‍ പോര്‍ച്ചുഗല്‍ നേരിടുക. മ്യൂണിക്കില്‍ ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :