Argentina vs Chile: അല്‍വാരസ് ഗോളില്‍ അര്‍ജന്റീന; ലോകകപ്പ് കാണാതെ ചിലെ പുറത്തേക്ക്

ആദ്യപകുതിയില്‍ അര്‍ജന്റീന ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടത് അല്‍വാരസിന്റെ ശ്രമം മാത്രം

Argentina vs Chile, World Cup Qualifier, Argentina vs Chile Match Result
രേണുക വേണു| Last Modified വെള്ളി, 6 ജൂണ്‍ 2025 (09:09 IST)
Match Result

Argentina vs Chile: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലെയെ പരാജയപ്പെടുത്തി അര്‍ജന്റീന. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ ജയം. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ ഹൂലിയന്‍ അല്‍വാരസ് ആണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ അര്‍ജന്റീന ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടത് അല്‍വാരസിന്റെ ശ്രമം മാത്രം. അലക്‌സിസ് സാഞ്ചസിലൂടെ ചിലെ മികച്ചൊരു അവസരം സൃഷ്ടിച്ചെങ്കിലും അര്‍ജന്റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് രക്ഷകനായി. തിയാഗോ അല്‍മാഡയുടെ പാസില്‍ നിന്നാണ് അല്‍വാരസിന്റെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ അര്‍ജന്റീനയ്ക്കായി മെസി കളത്തിലിറങ്ങിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. മത്സരത്തിന്റെ അവസാനത്തോടെ സമനില ഗോള്‍ നേടാനുള്ള ചിലെയുടെ ശ്രമവും എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞു.
സൗത്ത് അമേരിക്ക ലോകകപ്പ് ക്വാളിഫയര്‍ പോയിന്റ് ടേബിളില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 15 കളികളില്‍ 11 ജയത്തോടെ 34 പോയിന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനു 15 കളികളില്‍ ഏഴ് ജയത്തോടെ 24 പോയിന്റാണുള്ളത്. ബ്രസീല്‍ നാലാം സ്ഥാനത്താണ്. 15 കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ചിലെ പത്താം സ്ഥാനത്താണ്. ഇന്നത്തെ തോല്‍വിയോടെ ചിലെ ലോകകപ്പ് കാണാതെ പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :