1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Neymar will play 2026 World cup

മെസിക്ക് നന്ദി; ബ്രസീലിനായി അടുത്ത വേള്‍ഡ് കപ്പില്‍ ബൂട്ട് കെട്ടാന്‍ നെയ്മര്‍

അടുത്ത ലോകകപ്പിലും ബ്രസീലിന് വേണ്ടി നെയ്മര്‍ ബൂട്ടുകെട്ടും

Neymar will play 2026 World cup
ബ്രസീലിനൊപ്പം രാജ്യാന്തര കരിയര്‍ തുടരാന്‍ സൂപ്പര്‍താരം നെയ്മര്‍. ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിനു പിന്നാലെ തന്റെ രാജ്യാന്തര കരിയറിനും അവസാനമായേക്കുമെന്ന സൂചന നെയ്മര്‍ നല്‍കിയിരുന്നു. എന്നാല്‍ ആ തീരുമാനം നെയ്മര്‍ മാറ്റിയതായാണ് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
അടുത്ത ലോകകപ്പിലും ബ്രസീലിന് വേണ്ടി നെയ്മര്‍ ബൂട്ടുകെട്ടും. അര്‍ജന്റീനയെ ലോക ചാംപ്യന്‍മാരാക്കിയ ലയണല്‍ മെസിയുടെ പ്രകടനത്തില്‍ പ്രചോദിക്കപ്പെട്ടാണ് നെയ്മര്‍ തന്റെ തീരുമാനം മാറ്റിയതെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. 
 
35-ാം വയസ്സിലാണ് മെസി അര്‍ജന്റീനയെ ലോകകപ്പ് വിജയികളാക്കിയത്. അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും തന്റെ പ്രായം 34 മാത്രമേ ആകൂ. അതുകൊണ്ട് ബ്രസീലിന് വേണ്ടി ഒരു ലോകകപ്പ് കൂടി കളിക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് നെയ്മര്‍ കരുതുന്നത്. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തന്റെ ടീമിലെ മറ്റൊരു താരവുമായി ഭാര്യക്ക് അവിഹിതബന്ധം; ഞെട്ടി ദില്‍ഷന്‍, ഉടന്‍ വിവാഹമോചനം !