എൻസോ ഫെർണാണ്ടസിനായി ക്ലബുകളുടെ കൂട്ടത്തല്ല്, വിപണിമൂല്യത്തിൽ വൻ വർധനവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ഡിസം‌ബര്‍ 2022 (10:19 IST)
ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ട്രാൻസ്ഫർ മാർക്കറ്റിൽ മിന്നും താരമായി അർജൻ്റീനയുടെ എൻസോ ഫെർണാണ്ടസ്. യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം താരത്തിന് പിന്നാലെയാണ്. ലോകകപ്പിന് മുൻപ് വെറും 18 മില്യൺ യൂറോയായിരുന്നു എൻസോയുടെ വിപണിമൂല്യം.

അർജൻ്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമാകാൻ കഴിഞ്ഞതോടെ ഇത് 120 മില്യൺ യൂറോയിലേക്ക് ഉയർന്നു. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം എൻസോയ്ക്കായിരുന്നു. ലയണൽ മെസിക്ക് ശേഷം ലോകകപ്പിൽ ഗോൾ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജൻ്റൈൻ താരം കൂടിയാണ് എൻസോ ഫെർണാണ്ടസ്.

എൻസോയ്ക്കായി റയൽ 100 മില്യൺ യൂറോയാണ് വാഗ്ദാനം ചെയ്തത്. 120 യൂറോയിൽ കുറഞ്ഞതുകയ്ക്ക് താരത്തെ കൈമാറില്ലെന്നാണ് താരത്തിൻ്റെ നിലവിലെ ക്ലബായ ബെൻഫിക്ക വ്യക്തമാക്കുന്നത്. പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് എൻസോയ്ക്ക് പിന്നാലെയുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :