അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ഡിസംബര്‍ 2022 (16:56 IST)
ഖത്തർ ലോകകപ്പിന് പിന്നാലെ കോച്ച് ടിറ്റെ സ്ഥാനമൊഴിഞ്ഞതോടെ പുതിയ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീൽ. ക്ലബ് ഫുട്ബോളിൽ മികച്ച റെക്കോർഡുകളുള്ള പരിശീലകർക്ക് പിന്നാലെയാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ. സൂപ്പർ കോച്ചായ ഹൊസെ മൊറീഞ്ഞോയെയാണ് ബ്രസീൽ പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
നിലവിൽ എ എസ് റോമ പരിശീലകനാണ് മൊറീഞ്ഞോ. പുറത്താക്കപ്പെട്ട ഫെർണാണ്ടോ സാൻ്റോസിന് പകരം പോർച്ചുഗലും മൊറീഞ്ഞോയെ ലക്ഷ്യമിടൂന്നുണ്ട്. നേരത്തെ സിറ്റി പരിശീലകനാായ പെപ്പ് ഗ്വാർഡിയോളയ്ക്കായി ബ്രസീൽ ശ്രമം നടത്തിയെങ്കിലും ഇത് ഫലം കൺടിരുന്നില്ല. ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായി സൂപ്പര്‍ ഏജന്‍റ് ജോര്‍ജേ മെന്‍ഡസാണ് മോറീഞ്ഞോയുമായി ചര്‍ച്ചകൾ നടത്തുന്നത്. ചെൽസി,റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള മൊറീഞ്ഞോ ഇത് വരെ ഏതെങ്കിലും ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടില്ല.