അനുബന്ധ വാര്‍ത്തകള്‍
- Inter Milan vs PSG: മെസ്സിയും എംബാപ്പെയും നെയ്മറും വിചാരിച്ച് നടന്നില്ല, എന്നാല്‍ ലുച്ചോയും പിള്ളേരും നേടിയെടുത്തു, ഇന്ററിനെ തകര്‍ത്ത് ആദ്യ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ മുത്തമിട്ട് പി എസ് ജി
- Adrian Luna: ക്ലബിന്റെയും തന്റെയും പ്രകടനങ്ങളില്‍ നിരാശന്‍, അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, ഇന്ത്യയില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍
- എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്
- Real Betis vs Chelsea: യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്
- 2026ലെ ഫിഫ ലോകകപ്പിന് ശേഷം ഫ്രാൻസിനെ പരിശീലിപ്പിക്കാൻ ആഗ്രഹമെന്ന് സിനദിൻ സിദാൻ
Portugal vs Germany: ക്രിസ്റ്റ്യാനോയുടെ പറങ്കികൾക്കെതിരെ ജർമൻ പട, നേഷൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം നാളെ പുലർച്ചെ 12:30ന്
ആദ്യ സെമിയില്‍ പോര്‍ച്ചുഗലും ജര്‍മനിയും തമ്മിലാണ് ഏറ്റുമുട്ടുക.
യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ഇന്ത്യന്‍ സമയം 12:30നാണ് ആദ്യ മത്സരം ആരംഭിക്കുക. ആദ്യ സെമിയില്‍ പോര്‍ച്ചുഗലും ജര്‍മനിയും തമ്മിലാണ് ഏറ്റുമുട്ടുക. ലോകകപ്പിനും യൂറോകപ്പിനും ഇടയിലുള്ള വിരസമായ സൗഹൃദമത്സരങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018ലാണ് നേഷന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിച്ചത്. 2019;എ ആദ്യ സീസണില്‍ പോര്‍ച്ചുഗലായിരുന്നു നേഷന്‍സ് ലീഗിലെ വിജയികള്‍. 2021ല്‍ ഫ്രാന്‍സും 2023ല്‍ സ്പെയിനുമാണ് കിരീടം സ്വന്തമാക്കിയത്. ഇക്കുറി സെമി ഫൈനല്‍ മത്സരങ്ങളില്‍ പോര്‍ച്ചുഗലും ജര്‍മനിയും തമ്മിലാണ് ആദ്യ മത്സരം രണ്ടാം മത്സരത്തില്‍ സ്പെയിന് ഫ്രാന്‍സിനെ നേരിടും.
ആകെ 55 ടീമുകളെ നാല് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ക്വാര്‍ട്ടറില്‍ ഇറ്റലിലെ 5-4 എന്ന അഗ്രഗേറ്റ് സ്കോറിന് പരാജയപ്പെടുത്തിയാണ് ജര്‍മനിയുടെ സെമിഫൈനല്‍ പ്രവേശനം. ഡെന്മാര്ക്കിനെയാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. 2019ലെ ആദ്യ സീസണ് വിജയിച്ചെങ്കിലും പിന്നീട് നേഷന്‍സ് ലീഗ് നേടാന്‍ പോര്‍ച്ചുഗലിന് സാധിച്ചിട്ടില്ല. അതേസമയം 2014ലെ ലോകകപ്പ് വിജയത്തിന് ശേഷം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ജര്‍മന്‍ ടീമിന് സാധിച്ചിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ടീമുകളിലെ നാല് താരങ്ങളാണ് പോര്‍ച്ചുഗലിലുള്ളത്. ജര്‍മനിയില്‍ നിന്നും ഒരു താരവും. ഗോണ്‍സാലോ റാമോസ്, ന്യൂനോ മെന്‍ഡര്‍, വിറ്റീഞ്ഞ,റാഫേല്‍ ലിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എന്നിവരടങ്ങുന്ന പോര്‍ച്ചുഗല്‍ നിര ശക്തമാണ്. അതേസമയം പരിക്കുകളാണ് ജര്‍മന്‍ ടീമിനെ വലയ്ക്കുന്നത്. മുസിയാല,യാന്‍ ഓറല്‍ ബിസെക്ക് എന്നിവരുടെ അഭാവം ജര്‍മനിക്ക് കനത്ത തിരിച്ചടിയാണ്.