ജോർദാനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ മെസി ഇല്ല
ഞായറാഴ്ച (നാളെ) രാവിലെ 7.30 ന് ജോർദ്ദാനെതിരെയാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു അർജന്റീന ഇറങ്ങുമ്പോൾ സൂപ്പർതാരം ലയണൽ മെസി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകില്ല. പരിശീലകൻ ലയണൽ സ്‌കലോണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
' ലിയോ ബെഞ്ചിൽ ആയിരിക്കും, തുടക്കം മുതൽ കളിക്കില്ല. അദ്ദേഹം അൽപ്പം വൈകിയാകും ഇത്തവണ ഇറങ്ങുക,' സ്‌കലോണി പറഞ്ഞു.
ഞായറാഴ്ച (നാളെ) രാവിലെ 7.30 ന് ജോർദ്ദാനെതിരെയാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മെസിയും സംഘവും റൗണ്ട് 32 ഉറപ്പിച്ചുകഴിഞ്ഞു. കേപ്പ വെർദെയാണ് നോക്ക്ഔട്ടിൽ അർജന്റീനയുടെ എതിരാളികൾ.