1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi scored 100th goal for argentina

ഒന്നും ഇവിടെ അവസാനിക്കുന്നില്ല ! വീണ്ടും റെക്കോര്‍ഡ് ഗോളുമായി മെസി

കുറസാവോയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഹാട്രിക് ഗോളോടെയാണ് മെസി തിളങ്ങിയത്

Messi scored 100th goal for argentina
ലോകകപ്പ് നേട്ടത്തോടെ ലയണല്‍ മെസി പരിപൂര്‍ണ്ണനായി എന്ന് വിശ്വസിക്കുന്ന ആരാധകര്‍ക്ക് മറ്റൊരു മുന്നറിയിപ്പുമായി താരം. ഒന്നും ഇവിടെ അവസാനിക്കുന്നില്ല, റെക്കോര്‍ഡുകളുടെ പെരുമഴ തുടരുമെന്നാണ് മെസി കോടികണക്കിനു വരുന്ന തന്റെ ആരാധകരോട് പറയുന്നത്. അര്‍ജന്റീനയ്ക്കായി നൂറ് ഗോളുകള്‍ തികച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 174 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ സെഞ്ചുറി ഗോള്‍ നേട്ടം. 
 
കുറസാവോയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഹാട്രിക് ഗോളോടെയാണ് മെസി തിളങ്ങിയത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി മെസി അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ സെഞ്ചുറി ഗോള്‍ തികച്ചു. പിന്നീട് ആദ്യ പകുതിയില്‍ 33-ാം മിനിറ്റിലും 37-ാം മിനിറ്റിലും ഗോള്‍ നേടി മെസി തന്റെ രാജ്യാന്തര ഗോളുകളുടെ എണ്ണം 102 ആക്കി. കുറസാവോയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. അഞ്ച് ഗോളുകള്‍ പിറന്നത് ആദ്യ പകുതിയില്‍. മെസിയെ കൂടാതെ നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മൊന്റിയല്‍ എന്നിവരും ഗോള്‍ നേടി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മുംബൈ ഇന്ത്യന്‍സിന് പ്രഹരം; രോഹിത്തിന്റെ കാര്യം സംശയത്തില്‍ !