അനുബന്ധ വാര്‍ത്തകള്‍
- ഓസീസ് താരം ആരോണ്‍ ഫിഞ്ച് വിരമിച്ചു
- മാത്യു വെയ്ഡിന് പരിക്കേറ്റാൽ സൂപ്പർതാരം കീപ്പറാകുമെന്ന് ഓസീസ് നായകൻ
- ഡേവിഡ് വാർണറല്ല, ഫിഞ്ചിന് പകരം ഓസീസിൻ്റെ ഏകദിന നായകനാകുക പാറ്റ് കമ്മിൻസ്
- ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റനാകാനില്ല: നിലപാട് വ്യക്തമാക്കി മിച്ചൽ മാർഷ്
- സ്വന്തം വിക്കറ്റ് എറിഞ്ഞിട്ടിട്ടും ബുംറയുടെ പന്തിന് കയ്യടിച്ച് ആരോണ്‍ ഫിഞ്ച്; ഇതാണ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് ആരാധകര്‍ !
കെ എൽ രാഹുലിൻ്റെ ടീം ഇത്തവണ പ്ലേ ഓഫിൽ പോലുമെത്തില്ല, പ്രവചനവുമായി മുൻ ഓസീസ് നായകൻ
ഏതാനും മണിക്കൂറുകൾ മാത്രമാണ് ലോകം കാത്തിരിക്കുന്ന ഐപിഎൽ മാമാങ്കം തുടങ്ങുന്നതിനായി ഇനി ബാക്കിയുള്ളത്. അതിനാൽ തന്നെ ക്രിക്കറ്റ് ലോകം വലിയ ആവേശത്തിലാണ്. ടീമുകളെല്ലാം ഒരാഴ്ച മുൻപെ തന്നെ പരിശീലനവുമായി സജീവമായിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിൽ ലഖ്നൗ ജയൻ്സ് പ്ലേ ഓഫിൽ പോലുമെത്തില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസീസ് മുൻ നായകൻ ആരോൺ ഫിഞ്ച്.
ഈ സീസണിൽ ലഖ്നൗ പ്ലേഓഫിലെത്തുമെന്ന് ഞാൻ കരുതുന്നില്ല. അവരുടെ ബൗളിംഗ് ലൈനപ്പ് കാരണമാണ് ഞാൻ പറയുന്നത്. മധ്യഓവറുകളിൽ നിരവധി സാധ്യതകൾ ലഖ്നൗവിന് മുൻപിലുണ്ടെങ്കിലും ഡെത്ത് ഓവറുകളിൽ ലഖ്നൗ വെള്ളം കുടിക്കുമെന്ന് താരം പറയുന്നു. നിർണായകമായ മത്സരങ്ങൾ കൈവിടാൻ ഇത് കാരണമാകും. ഫിഞ്ച് പറയുന്നു. വിദേശതാരങ്ങളിൽ ക്വിൻ്റൺ ഡികോക്കാണ് പ്രധാനതാരം.മാർക്കസ് സ്റ്റോയ്നിസും നിക്കോളാസ് പുരനും ടീമിൽ ഇടമുണ്ടാകും. ഇവർക്കൊപ്പം മാർക്ക് വുഡ് കളിക്കുന്നത് ടീമിൽ വലിയ മാറ്റം വരുത്തും. ഫിഞ്ച് പറഞ്ഞു.