1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi 5 goals against Estonia

എസ്‌തോണിയയ്‌ക്കെതിരെ അഞ്ച് ഗോള്‍ നേടി മെസി; ലോകകപ്പിലേക്ക് പ്രതീക്ഷയോടെ

Messi 5 goals against Estonia
ഖത്തര്‍ ലോകകപ്പിലേക്ക് പ്രതീക്ഷയോടെ മാര്‍ച്ച് ചെയ്യുകയാണ് അര്‍ജന്റീന. സൗഹൃദ മത്സരത്തില്‍ എസ്‌തോണിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അര്‍ജന്റീന തോല്‍പ്പിച്ചു. അഞ്ച് ഗോളുകള്‍ നേടിയതും നായകന്‍ ലയണല്‍ മെസി തന്നെ. അര്‍ജന്റീനയുടെ തോല്‍വി അറിയാതെയുള്ള 33-ാം മത്സരമാണ് ഇത്. 
 
എട്ടാം മിനിറ്റില്‍ മെസി പെനാല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് 45, 47, 71, 76 മിനിറ്റുകളില്‍ മെസി എസ്‌തോണിയയുടെ ഗോള്‍വല കുലുക്കി. ശനിയാഴ്ച ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. 
 
അടുത്ത ലേഖനം
ശ്രീശാന്തിന്റെ മുഖത്ത് അടിച്ചത് ശരിയായില്ല, തെറ്റുപറ്റി: ഹര്‍ഭജന്‍ സിങ്