അനുബന്ധ വാര്‍ത്തകള്‍
- ഇതിനേക്കാൾ മോശമായി നമുക്ക് കളിക്കാനാകില്ല, ഇതൊരു ഫൈനലാണ്: ഹാഫ് ടൈമിൽ ഫ്രഞ്ച് ടീമിന് ആവേശം പകരുന്ന എംബാപ്പെ( വീഡിയോ)
- എംബാപ്പെയെ വിടാതെ അർജൻ്റീന ആരാധകരും, വിക്ടറി പരേഡിൽ കോലം കത്തിച്ചു
- കോപ്പ വിജയത്തിൽ ബ്രസീലിനെ പരിഹസിക്കുന്നതിൽ ഡിപോളിനെ തടഞ്ഞ മെസ്സി മാർട്ടിനസിനോട് കണ്ണടച്ചു: വിമർശനവുമായി സോഷ്യൽ മീഡിയ
- അവന് വെറും കുട്ടി; പാവയ്ക്ക് എംബാപ്പെയുടെ തല വെച്ചുകൊടുത്ത് മാര്‍ട്ടിനെസിന്റെ വിജയാഘോഷം, വിമര്‍ശനം
- ഫൈനൽ തോൽവിക്ക് പിന്നാലെ വംശീയ അധിക്ഷേപം നേരിട്ട് ഫ്രാൻസ് താരങ്ങൾ
എംബാപ്പെയെ ടീമിലെത്തിച്ച് ഭാവി ഭദ്രമാക്കണം, റയൽ താരത്തിൻ്റെ മുന്നിലേക്ക് വെയ്ക്കുന്നത് സ്വപ്നസമാനമായ ഓഫർ
ഖത്തർ ലോകകപ്പിലെ ഫൈനലിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ടീമിലെത്തിക്കാൻ ഉറച്ച് സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ്. നിലവിൽ പിഎസ്ജിയുമായി കരാറുള്ള താരത്തിനായി സ്വപ്നസമാനമായ ഓഫറാണ് ക്ലബ് മുന്നിലേക്ക് വെയ്ക്കുന്നത്. നേരത്തെ തന്നെ പിഎസ്ജിയിൽ നിന്ന് താരം ഈ സീസണിൽ റയലിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിരയുള്ള ടീമാണ് പിഎസ്ജി. എംബാപ്പെയ്ക്ക് പുറമെ ബ്രസീൽ സൂപ്പർ താരം നെയ്മറും അർജൻ്റീന നായകൻ ലയണൽ മെസ്സിയും പിഎസ്ജിക്കുണ്ട്. ലയണൽ മെസ്സി ക്ലബുമായുള്ള കരാർ നീട്ടാൻ തയ്യാറായി നിൽക്കുകയാണ്. നെയ്മറും ക്ലബ് വിടുന്ന കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇരുവരേക്കാൾ വലിയ പ്രതിഫലം എംബാപ്പയ്ക്കാണെങ്കിലും ടീമിൽ താരങ്ങൾക്കിടയിൽ ഐക്യമില്ലെന്ന വിമർശനം ശക്തമാണ്.
എംബാപ്പെയെ ടീമിലെത്തിക്കാനായി 8761.22 കോടിയുടെ പാക്കേജാണ് റയൽ മുന്നോട്ട് വെയ്ക്കുന്നത്. 14 തവണ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടുള്ള ടീമാണ് റയൽ മാഡ്രിഡ്. എംബാപ്പെയെ ടീമിലെത്തിച്ച് ഭാവിനിരയെ അണിയിച്ചൊരുക്കാനാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്.