1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel messi emotional message

സ്വർഗത്തിലിരുന്ന് ഡീഗോ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു: വികാരനിർഭരമായ കുറിപ്പുമായി മെസ്സി

Lionel messi
അർജൻ്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ലയണൽ മെസ്സി. സമൂഹമാധ്യമങ്ങളിലൂടെയാണ് ലയണൽ മെസ്സി നന്ദി പ്രകടിപ്പിച്ചത്.തൻ്റെ കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
 
ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ 30 വർഷത്തോളമെടുത്തൂ. ആ പന്ത് എനിക്ക് സന്തോഷങ്ങളും സങ്കടങ്ങളും സമ്മാനിച്ച് മൂന്ന് പതിറ്റാണ്ടിനോട് അടുക്കുന്നു. ലോകചാമ്പ്യന്മാരാകുക എന്ന സ്വപ്നം എനിക്ക് എപ്പോഴുമുണ്ടായിരുന്നു. 2014ലെ ലോകകപ്പിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈ കപ്പ്. അവരും അവസാനം വരെ പൊരുതി. സ്വർഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. മെസ്സി കുറിച്ചു.
 
പരാജയങ്ങൾ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക എന്നത് അസാധ്യമാണ്. എൻ്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. മെസ്സി പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
40 ലക്ഷം പേരെ എത്തിയുള്ളൂ? ബാക്കിയുള്ളവർ വീട്ടിലിരുന്ന് കാണും, പരിഹാസവുമായി പിയേഴ്സ് മോർഗൻ