അനുബന്ധ വാര്‍ത്തകള്‍
- ഇത് മെസ്സിയുടെ വർഷം, ബിബിസിയുടെ 2022ലെ ലോകകായിക താരമായി ലയണൽ മെസ്സി
- അയാളെയൊരു അര്‍ധ ക്രൂശിതരൂപം പോലെ കാണപ്പെട്ടു, അനുചരന്മാര് അരികിലേക്ക് ഓടിയെത്തി; വിജയ പെനാല്‍റ്റി നേടുമ്പോള്‍ മെസി എന്ത് ചെയ്യുകയായിരുന്നു? വീഡിയോ കാണാം
- ലോകകപ്പ് വിജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് മെസി
- എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാം, വിജയാഘോഷത്തിൽ പരിഹാസവുമായി മാർട്ടിനെസ്
- ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ്, ഫൈനലിൽ ഹാട്രിക് അടക്കം 6 ഗോളുകൾ: കണക്കുകൾ ഖത്തർ ലോകകപ്പ്
അർജൻ്റീനയുടെ വിജയാഘോഷത്തിൽ കുമ്മനടിച്ച് സാൾട്ട് ബെ, നീരസം പ്രകടിപ്പിച്ച് മെസ്സി
ഖത്തർ ലോകകപ്പിൽ അർജൻ്റീന വിജയച്ചതിൻ്റെ ആഹ്ളാദാരവങ്ങളിൽ ടീമിനൊപ്പം ചുരുക്കം ചിലർക്ക് മാത്രമാണ് ലോകകപ്പ് ട്രോഫി തൊടാനും ടീമൊനൊപ്പം തുടരാനുമെല്ലാം അനുമതിയുണ്ടായിരുന്നത്. ഇപ്പോഴിതാ ലോകകപ്പിന് പിന്നാലെ നടന്ന ആഹ്ളാദ ആഘോഷത്തിൽ നുഴഞ്ഞുകയറുകയും ലോകകപ്പ് കിരീടം കയ്യിലെടുക്കുകയും ചെയ്ത സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ ടർക്കിഷ് പാചക വിദഗ്ധൻ നുസ്രത് ഗോക്ചെയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ലോകകപ്പ് വിജയമാഘോഷിക്കുന്ന ലയണൽ മെസ്സിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇയാൾ ശ്രമിക്കുന്നതും എന്നാൽ മെസ്സി സാൾട്ട് ബെയെ അവഗണിക്കുന്നതുമായുള്ള വീഡിയോ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ,ക്രിസ്റ്റ്യൻ റൊമേരോ തുടങ്ങി അർജന്റീന ടീമിലെ വിവിധ താരങ്ങളുമൊത്ത് ഇയാൾ ചിത്രങ്ങൾ പകർത്തുകയും തൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പുറമെ ലോകകപ്പ് കയ്യിൽ പിടിച്ചു ഫോട്ടോ എടുക്കുകയും വിജയികളായ താരങ്ങളുടെ മെഡൽ കടിക്കുകയും ചെയ്തതാണ് ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത്. അർഹതയില്ലാതെ ഇയാൾ ലോകകപ്പിൽ തൊട്ടെന്നും ഫുട്ബോൾ താരങ്ങളെ അപമാനിച്ചുവെന്നുമാണ് വിമർശനം. ഫിഫയുടെ ചട്ട്ടപ്രകാരം വിജയികൾക്കും മുൻ വിജയികൾക്കും അനുമതി വാങ്ങിയ ഏതാനും ചില കായിക പ്രതിഭകൾക്കും മാത്രമെ കപ്പ് തൊടാൻ അവസരമുള്ളു.
Messi had no time for Salt Baes bandwagoning
മെസ്സി ഉൾപ്പടെയുള്ള താരങ്ങളുടെ ജീവിതത്തിലെ മുഹൂർത്തമാണ് ഇയാൾ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് ആരാധകർ പറയുന്നൂ. അതേസമയം ഫിഫ പ്രസിഡൻ്റ് ജിയോവാനി ഇൻഫാന്റീനോയുടെ അടുത്ത സുഹൃത്താണ് ഇയാളെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.