ലോകകപ്പിൽ തനിക്ക് കിട്ടിയ പ്രതിഫലമായ 2.63 കോടി മൊറോക്കൊയിലെ ദരിദ്രർക്ക് സമർപ്പിച്ച് ഹക്കിം സിയേഷ്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 20 ഡിസം‌ബര്‍ 2022 (20:37 IST)
ഖത്തർ ലോകകപ്പിലെ മൊറോക്കൊയുടെ സെമിപ്രവേശനത്തെ അവിശ്വസനീയതയോടെയാണ് ലോകം കണ്ടത്. അശ്റഫ് ഹക്കിമിയും ഹക്കീം സിയേച്ചുമടങ്ങുന്ന നിര കരുത്തരെ വെള്ളം കുടിപ്പിച്ചാണ് ഖത്തറിൽ നിന്നും യാത്രയായത്. ഇപ്പോഴിതാ ഖത്തറിലെ മിന്നും പ്രകടനത്തിലൂടെ അതിശയിപ്പിച്ച ഹക്കിം സിയേച്ച് തനിക്ക് ലോകകപ്പിൽ നിന്നായി ലഭിച്ച സമ്പാദ്യമെല്ലാം മൊറോക്കൊയിലെ ദരിദ്രർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

ഏകദേശം 2.63 കോടി രൂപയായിരിക്കും ലോകകപ്പിൽ പ്രതിഫലമായി സിയേച്ചിന് ലഭിക്കുക.ഈ തുക ജീവകാരുണ്യ പ്രവർത്തനത്തിന് നൽകാനാണ് തീരുമാനം.പണത്തിന് വേണ്ടിയല്ല ഞാൻ മൊറോക്കോയ്കായി കളിച്ചത്. എൻ്റെ ലോകകപ്പ് സമ്പാദ്യമെല്ലാം ആവശ്യക്കാരായ പാവങ്ങൾക്ക് നൽകും സിയേച്ച് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :