ലോകകപ്പ് ഫൈനൽ ലഹരിയിൽ കേരളം കുടിച്ച് തീർത്തത് 50 കോടിയുടെ മദ്യം

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (17:34 IST)
ലോകകപ്പ് ദിനത്തിലെ ഫുട്ബോൾ ലഹരിയിൽ ബെവ്കോ വഴി വിറ്റഴിച്ചത് 50 കോടിയുടെ മദ്യം. സാധാരണ ഞായറാഴ്ചകളിൽ 30 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ചിലവാകാറുള്ളത്. ഫൈനൽ മത്സരത്തിൽ മദ്യവില്പന ഉയർന്നതായാണ് ഇത് കാണിക്കുന്നത്.

ഫുട്ബോൾ ആവേശം ഏറ്റവും കൂടുതലുള്ള മലപ്പുറത്താണ് ഏറ്റവുമധികം മദ്യം വിറ്റുപോയത്. തിരൂർ ബെവ്കോ ഔട്ട്‌ലറ്റിൽ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചത്.വയനാട് വൈത്തിരിയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 43 ലക്ഷത്തിൻ്റെ മദ്യമാണ് വിറ്റുപോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :