England vs Argentina : അർജൻ്റീനയ്ക്കൊപ്പം റഫറിയും കളിച്ചു, കലിയടങ്ങാതെ ഇംഗ്ലണ്ട് ആരാധകർ
കഴിഞ്ഞ 3 മത്സരങ്ങളിലേത് പോലെ ഈ മത്സരവും റഫറിയിങ് തീരുമാനങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ലോകകപ്പിലെ ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്നിട്ടും പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട്. അര്‍ജന്റീനയ്‌ക്കെതിരായ പോരാട്ടത്തില്‍ മത്സരത്തിന്റെ 84 മിനിറ്റ് പിന്നില്‍ നിന്ന ശേഷമായിരുന്നു മെസ്സിപ്പടയുടെ തിരിച്ചുവരവ്. 2-1ന് വിജയം കൊയ്ത അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാമത്തെ ഫൈനലിലാണ് യോഗ്യത നേടിയത്. കഴിഞ്ഞ 3 മത്സരങ്ങളിലേത് പോലെ ഈ മത്സരവും റഫറിയിങ് തീരുമാനങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഇംഗ്ലണ്ടിന് ഒരു മഞ്ഞകാര്‍ഡ് മാത്രം ലഭിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് 3 മഞ്ഞകാര്‍ഡുകള്‍ ലഭിച്ചെങ്കിലും ചില തീരുമാനങ്ങള്‍ ഇംഗ്ലീഷ് ആരാധകരെ ചൊടുപ്പിച്ചിട്ടുണ്ട്. പ്രധാനമായും എലിയര്‍ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്തതിന് എന്‍സോ ഫെര്‍ണാണ്ടസിന് കാര്‍ഡ് നല്‍കാതിരുന്നതും അര്‍ജന്റീന സമനില ഗോള്‍ നേടുമ്പോള്‍ ലയണല്‍ മെസ്സി ഓഫ്‌സൈഡായിരുന്നുവെന്നും ഇംഗ്ലണ്ട് ആരാധകര്‍ പറയുന്നു. കളിയുടെ ഇഞ്ചുറി ടൈമില്‍ ഡിജെഡ് സ്‌പെന്‍സിനെ ഫൗള്‍ ചെയ്തശേഷമാണ് മെസ്സി വിജയഗോള്‍ നേടിയതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
How much is Argentina ???????? paying the referee? It feels like the referee is clearly favoring Argentina in this match. They are getting away with far too many fouls without receiving the yellow or red cards they deserve. pic.twitter.com/uV9iGRE76x
— Unbiased Press (@unbiasedpresss) July 16, 2026
മത്സരത്തിന്റെ ആദ്യപകുതിയില്‍ ഫിസിക്കല്‍ മത്സരമായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്. മെസ്സിയെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന്റെ എലിയറ്റ് ആന്‍ഡേഴ്‌സണ് മഞ്ഞകാര്‍ഡ് ലഭിക്കുകയും ചെയ്തു. ഗോള്‍ രഹിതമായ ആദ്യപകുതിയ്ക്ക് ശേഷം 55മത്തെ മിനിറ്റിലാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. ആന്റണി ഗോര്‍ഡനായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍ സ്‌കോറര്‍. അര്‍ജന്റീനയ്ക്കായി എന്‍സോ ഫെര്‍ണാണ്ടസ്, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരാണ് വിജയഗോളുകള്‍ നേടിയത്.
Referee Argentina Bond too strong in whole Tournament
— Sivadath V H (@SivadathH68311) July 16, 2026
Enzo Fernández punched an England player in the back of the head,Not only was there no red card, but the referee didnt even pull out a yellow. Absolutely unbelievable! #FIFAWorldcup pic.twitter.com/wv3LmytPX1