1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. kerala blasters home match on today

ആദ്യജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്; എതിരാളികള്‍ ശക്തരായ മുംബൈ സിറ്റി എഫ്‌സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ ആദ്യജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും.

kochi
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ ആദ്യജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആര്‍ത്തലക്കുന്ന അരലക്ഷത്തിലധികം കാണികള്‍ക്കുമുന്നില്‍ സീസണില്‍ മൂന്നാം വട്ടം പന്തുതട്ടാനിറങ്ങുമ്പോള്‍ ഒരു ജയം മാത്രമാണ് സ്റ്റീവ് കോപ്പലിന്റേയും സംഘത്തിന്റേയും ലക്ഷ്യം.
 
ഇതുവരെയും തോല്‍വിയറിയാതെ മുന്നേറുന്ന മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കുശേഷം നേടിയ സമനിലയുടെ പിന്‍ബലത്തിലാണു ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണു മത്സരം. മല്‍സരം കാണാന്‍ ടീമുടമയായ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ന് കൊച്ചിയിലെത്തും.
 
About Writer
സജിത്ത്
അടുത്ത ലേഖനം
കാത്തിരിപ്പിനൊടുവില്‍ സ്വന്തം മണ്ണില്‍ കൊമ്പന്മാര്‍ കരുത്തു കാട്ടി; മുംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം