ആദ്യപാദ സെമിഫൈനലില്‍ ഇന്ന് ചെന്നൈ കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം

കൊച്ചി| Last Updated: ശനി, 13 ഡിസം‌ബര്‍ 2014 (11:22 IST)
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമിഫൈനലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ് സിയെ നേരിടും.ഇന്ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോംഗ്രൗണ്ടിന്റെ ആനുകൂല്ല്യം പരമാവധി മുതലാക്കാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.

കഴിഞ്ഞ മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ് സിയെ തളയ്ക്കാന്‍ കേരളത്തിന് സധിച്ചിരുന്നില്ല.ലീഗിലെ ടോപ് സ്‌കോററായ ചെന്നൈയുടെ എലാനോ ബ്ലൂമര്‍ കളിക്കുമെന്നാണ് ടീം മാനേജര്‍ മാര്‍കോ മത്തേരാസി അറിയിച്ചിട്ടുണ്ട്.

ആക്രമണവും പ്രതിരോധവും ഒരു പോലെ ശക്തമായിട്ടുള്ള ചെന്നൈയിന്‍ എഫ് സിയെ തോല്പിക്കാനായി കേരളം മികച്ച് പ്രകടനം പുറത്തെടുക്കേണ്ടി വരും.
ഗോള്‍ ശരാശരിയില്‍ പിന്നിലാണെങ്കിലും പ്രതിരോധത്തില്‍ ഊന്നിയ പ്രകടനത്തിലൂടെയാണ് കേരളം സെമിയിലെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :