അനുബന്ധ വാര്‍ത്തകള്‍
- കോപ്പയിൽ അർജന്റീനയും ഉറുഗ്വേയും നേർക്കുനേർ, മൈതാനത്ത് സൗഹൃദം കാണില്ലെന്ന് സുവാരസ്
- ഉദ്ഘാടന മത്സരത്തിൽ ഗോൾ, പെലെയുടെ റെക്കോഡിലേക്കുള്ള ദൂരം കുറച്ച് നെയ്മർ
- ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ തകർത്ത് ബ്രസീൽ ഉദ്ഘാടന മത്സരത്തിൽ വിജയത്തുടക്കവുമായി കാനറികൾ
- ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശ; കോപ്പ അമേരിക്ക പോരാട്ടം റദ്ദാക്കി
- ബെർണാബ്യുവിലെ റാമോസ് തേരോട്ടത്തിന് അന്ത്യം, വിടപറയുന്നത് ക്ല്ബിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ
പെറുവിന് 'പെയിന്‍'; എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി ബ്രസീല്‍, രണ്ടാം ജയം
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ നാണംകെട്ട് പെറു. എതിരാളികളായ ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പെറുവിനെ തോല്‍പ്പിച്ചു. കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് ബ്രസീല്‍ നേടിയത്. പതിഞ്ഞ തുടക്കമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ കാനറിപ്പട പെറുവിനെ കാഴ്ചക്കാരാക്കി. ബ്രസീല്‍ മുന്നേറ്റത്തിനു തടയിടാന്‍ പെറുവിന് സാധിച്ചില്ല.
12-ാം മിനിറ്റില്‍ അലക്സ് സാന്ഡ്രോയിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 68-ാം മിനിറ്റില്‍ നെയ്മറിന്റെ അതിമനോഹരമായ ഗോള്‍ പിറന്നു. അവസാന ആറ് മിനിറ്റിനിടെ രണ്ട് ഗോള്‍ കൂടി പിറന്നു. 89-ാം മിനിറ്റില്‍ എവര്റ്റോന് റിബെറോയും ഇന്‍ജുറി ടൈമില്‍ റിച്ചാര്‍ലിസനും ബ്രസീലിനായി ഗോള്‍ നേടി. പെറുവിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല.