ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ; കോപ്പ അമേരിക്ക പോരാട്ടം റദ്ദാക്കി

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 31 മെയ് 2021 (08:28 IST)

അര്‍ജന്റീനയില്‍ നടക്കേണ്ട കോപ്പ അമേരിക്ക പോരാട്ടം താല്‍ക്കാലികമായി റദ്ദാക്കി. കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടം അര്‍ജന്റീനയില്‍ നടക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കൊളംബിയയിലും അര്‍ജന്റീനയിലുമായി നടത്താനായിരുന്നു തീരുമാനം. എന്നാല്‍, പിന്നീട് കൊളംബിയയെ ഒഴിവാക്കി. അര്‍ജന്റീനയില്‍ മാത്രം നടത്താനായിരുന്നു തീരുമാനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോപ്പ അമേരിക്ക പോരാട്ടം അര്‍ജന്റീനയില്‍ നടത്താന്‍ സാധിക്കില്ലെന്ന് അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു. ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയായിരുന്നു കോപ്പ അമേരിക്ക ഷെഡ്യൂള്‍. ടൂര്‍ണമെന്റ് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നു പറഞ്ഞ് മറ്റ് ചില രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം അധികൃതര്‍ പരിശോധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :