അനുബന്ധ വാര്‍ത്തകള്‍
- സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ വേണമോ എന്ന് പോർച്ചുഗൽ പത്രത്തിൽ സർവെ, വേണ്ടെന്ന് ഭൂരിഭാഗം ആരാധകർ
- കൂടുതല്‍ ശക്തരാകാന്‍ അര്‍ജന്റീന; നെതര്‍ലന്‍ഡ്സിനെതിരെ ഏഞ്ചല്‍ ഡി മരിയ കളിക്കും
- ഫ്രാൻസ് താരത്തിൻ്റെ സ്വർണമാല എന്തിന് ഊരിമാറ്റി ? തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്
- ലോകകപ്പ് നോക്കൗട്ടിലെ ഗോൾ വരൾച്ചയ്ക്ക് അറുതിയിട്ട് മെസ്സി, ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം
- ഖത്തര്‍ ലോകകപ്പ്: ഇന്നത്തെ മത്സരങ്ങള്‍
ചിറകടിച്ചുയര്‍ന്ന് കാനറികള്‍; ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍
പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. ആദ്യ പകുതിയിലാണ് ബ്രസീലിന്റെ നാല് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിലാണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍.
വിനിഷ്യസ് ജൂനിയറിലൂടെ ഏഴാം മിനിറ്റില്‍ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിന്റെ ഗോള്‍ നേട്ടം ഉയര്‍ത്തി. 29-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും 36-ാം മിനിറ്റില്‍ ലുക്കാസ് പക്വേറ്റയും ബ്രസീലിന് വേണ്ടി സ്കോര്‍ ചെയ്തു.
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍.
അടുത്ത ലേഖനം