സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ വേണമോ എന്ന് പോർച്ചുഗൽ പത്രത്തിൽ സർവെ, വേണ്ടെന്ന് ഭൂരിഭാഗം ആരാധകർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (21:17 IST)
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞ് പ്രീക്വാർട്ടർ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പോർച്ചുഗൽ. ഏഴാം തീയ്യതി നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡ് ആണ് പോർച്ചുഗലിൻ്റെ എതിരാളികൾ. മത്സരത്തീന് മുന്നോടിയായി പോർച്ചുഗീസ് പത്രമായ എ ബോല നടത്തിയ സർവേയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

പോർച്ചുഗലിൻ്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ കളിക്കണമോ എന്നാണ് പത്രം സർവേയിൽ ചോദിച്ചത്. സർവേയിൽ പങ്കെടുത്ത 70 ശതമാനം ആരാധകരും ക്രിസ്റ്റ്യാനോ വേണ്ടെന്ന മറുപടിയാണ് നൽകിയതെന്ന് പത്രം റിപ്പോർട്ട് ചെയ്തു. ആരാധകരുടെ പ്രതികരണങ്ങളിൽ ചിലത് പത്രം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്,




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :