മരുഭൂമിയിലെ കുഴിയാന!

മരുഭൂമിയിലെ ആന നിരൂപണം

Marubhoomiyile Aana - Malayalam Movie Review, Marubhoomiyile Aana Review, Marubhoomiyile Aana Movie Review, Marubhoomiyile Aana Film Review, Marubhoomiyile Aana, VKP, V K Prakash, Biju Menon, Krishna Shankar,  മരുഭൂമിയിലെ ആന നിരൂപണം, മരുഭൂമിയിലെ ആന റിവ്യൂ, മരുഭൂമിയിലെ ആന റിവ്യു, വി കെ പി, ബിജു മേനോന്‍, വി കെ പ്രകാശ്, കൃഷ്ണ ശങ്കര്‍
അരവിന്ദ് ബാലന്‍| Last Updated: വെള്ളി, 12 ഓഗസ്റ്റ് 2016 (16:23 IST)
വളരെ പെട്ടെന്ന് സിനിമകള്‍ സൃഷ്ടിക്കുന്ന സംവിധായകനാണ് വി കെ പ്രകാശ്. അതില്‍ നല്ല സിനിമകളും മോശം സിനിമകളും ഉണ്ടാവും. എന്നാല്‍ സിനിമയുടെ വിജയപരാജയങ്ങള്‍ വി കെ പ്രകാശിനെ ബാധിക്കാറേയില്ല എന്നാണ് തോന്നാറ്‌. കാരണം, അദ്ദേഹത്തില്‍ നിന്ന് എപ്പോഴും സിനിമകള്‍ വന്നുകൊണ്ടേയിരിക്കുന്നു.

‘മരുഭൂമിയിലെ ആന’യാണ് പുതിയ റിലീസ്. വികെപിയുടെ പതിവ് എഴുത്തുകാരില്‍ ഒരാളായ വൈ വി രാജേഷാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. ബിജുമേനോന്‍ നായകനായ സിനിമയുടെ നിര്‍മ്മാണം ഡേവിഡ് കാച്ചപ്പിള്ളിയാണ്.

ബിജുമേനോന്‍ അവതരിപ്പിക്കുന്ന മലയാളി ഷെയ്ക്കും കൃഷ്ണ ശങ്കര്‍ അവതരിപ്പിക്കുന്ന സുകു എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാ പരിസരമാണ് മരുഭൂമിയിലെ ആനയ്ക്കുള്ളത്.

എന്നാല്‍ വ്യത്യസ്തമായ കഥയെ ബോറടിപ്പിക്കാത്ത സിനിമയാക്കി മാറ്റുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. കഥയിലെ മുഹൂര്‍ത്തങ്ങള്‍ അസ്വാഭാവികവും കഥാഗതിയോട് ചേര്‍ന്നുനില്‍ക്കാത്തതുമായപ്പോള്‍ വിരസമായ അനുഭവമായി മരുഭൂമിയിലെ ആന മാറി.

ബിജുമേനോന്‍റെ ചില ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം സൃഷ്ടിച്ചു എന്നതല്ലാതെ, മറ്റ് ഡയലോഗുകള്‍ പ്രേക്ഷകരെ അടുപ്പിച്ചുനിര്‍ത്തുന്നവ ആയില്ല. ശരാശരി നിലവാരം പോലും പുലര്‍ത്താത്ത തിരക്കഥയാണ് സിനിമയ്ക്ക് വിനയാകുന്നത്.

സംവിധായകന്‍ എത്രശ്രമിച്ചാലും രക്ഷിച്ചെടുക്കാനാകാത്ത തിരക്കഥയില്‍ സൃഷ്ടിച്ചെടുത്ത സിനിമ പലപ്പോഴും പ്രേക്ഷകര്‍ക്ക് വലിയ ബോറടി സമ്മാനിക്കുന്നു.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക്
ബുക്ക് മൈ ഷോയിലേക്ക്

ബിജുമേനോന്‍ മാത്രമാണ് ഈ സിനിമയുടെ പ്ലസ് പോയിന്‍റ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ ഒന്നാന്തരമാക്കിയിട്ടുണ്ട് ബിജു. എന്നാല്‍ ദുര്‍ബലമായ ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രവും ഒടുവില്‍ സിനിമയ്ക്കൊപ്പം പ്രേക്ഷകരുടെ അപ്രീതി പിടിച്ചുപറ്റുമെന്നത് സ്വാഭാവികമാണ്.

കൃഷ്ണശങ്കര്‍, ബാലു വര്‍ഗീസ്, ലാലു അലക്സ്, സുനില്‍ സുഗത തുടങ്ങിയവര്‍ കഥാപാത്രങ്ങളായി തിളങ്ങുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണം സിനിമയുടെ ആഖ്യാനത്തോട് ചേര്‍ന്നുപോകുന്നുണ്ട്. രതീഷ് വേഗയുടെ സംഗീതം ശരാശരിയിലൊതുങ്ങുന്നു.

മരുഭൂമിയിലെ ആന കേരളത്തില്‍ വരാതെ മരുഭൂമിയിലൊക്കെ മേഞ്ഞ് നടന്നാല്‍ പോരേയെന്ന് പ്രേക്ഷകരെ കൊണ്ട് ചോദിക്കുന്ന സിനിമ ബിജു മേനോന്‍റെയോ വി കെ പിയുടെയോ കരിയറില്‍ പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാക്കില്ലെന്ന് തീര്‍ച്ച.

റേറ്റിംഗ്: 2/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച
യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് ...

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ...

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി
ചൈനീസ് എയര്‍ലൈന്‍ ഷിയാമെന് വേണ്ടി തയ്യാറാക്കിയ ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനമാണ് ചൈന ...

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, ...

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍
യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ ...

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ
ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തസ്ലിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി ...