1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. dhoni the untold story trailer release

കബാലിയെ വെല്ലാനൊരുങ്ങി ധോണി; ട്രെയിലറില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ത് ? - ട്രെയിലര്‍ കണ്ടവരുടെ എണ്ണമറിഞ്ഞാന്‍ ഞെട്ടും

മൂന്നരമിനിറ്റ് നീളമുള്ള ട്രെയിലര്‍ ഇതിനകം കണ്ടത് രണ്ടു കോടി പേരാണ്

dhoni
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍  മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥപറയുന്ന സിനിമയുടെ ട്രെയിലറിന് വന്‍ വരവേല്‍‌പ്പ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മൂന്നരമിനിറ്റ് നീളമുളള ട്രെയിലര്‍ ഇതിനകം കോടി ജനങ്ങളാണ് കണ്ടിരിക്കുന്നത്.

ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയാണിത്. ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ് ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 30-ന്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

കായിക രംഗത്തെ താരങ്ങളുടെ ജീവിതം നിരവധി തവണ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. അതിൽ പലതും സൂപ്പർഹിറ്റുകളുമായിരുന്നു. പ്രിയങ്കാ ചോപ്ര നായികയായ മേരികോം, ഫര്‍ഹാന്‍ അക്തറിന്റെ ഭാഗ് മില്‍ഖാ ഭാഗ് എന്നിവ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
അടുത്ത ലേഖനം
''നിയമം അനുസരിച്ചില്ലെങ്കില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കും'' കേന്ദ്ര കായിക മന്ത്രിക്ക് ഒളിമ്പിക്‌സ് സംഘാടകരുടെ മുന്നറിയിപ്പ്