നെടുമുടി വേണുവാണ് പുതിയ തീരങ്ങളിലെ നായകന്‍. കെ പിയുടെയും താമരയുടെയും കഥയായാണ് ചിത്രം മുന്നോട്ടു പോകുന്നത്. താമരയെ സ്നേഹിക്കുന്ന മോഹനനൊന്നും വലിയ പ്രാധാന്യമില്ല. എന്നാല്‍ നെടുമുടി വേണുവിന് പെര്‍ഫോം ചെയ്യാന്‍ അസാധ്യ സ്കോപ്പുള്ള സിനിമയാണോ എന്നു ചോദിച്ചാല്‍ അതുമല്ല. തനിക്ക് ലഭിച്ച കഥാപാത്രത്തോട് നെടുമുടി നീതി പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് നെടുമുടിയുടെ മികച്ച അഭിനയം കാഴ്ചവച്ച സിനിമകളില്‍ ഒന്നാവുന്നതുമില്ല.
നായിക നമിത ഒതുക്കമുള്ള അഭിനയം കാഴ്ച വച്ചു. ഈ നടിയില്‍ പ്രതീക്ഷയര്‍പ്പിക്കാം. മുമ്പ് പറഞ്ഞതുപോലെ, സുമലതയുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന രൂപഭാവങ്ങള്‍. പക്വതയുള്ള പെര്‍ഫോമന്‍സ്. താമര എന്ന കഥാപാത്രമായി ബിഹേവ് ചെയ്യുകയാണ് ഈ കുട്ടി. എന്നാല്‍ നിവിന്‍ പോളിക്ക് ഈ സിനിമ ഒരര്‍ത്ഥത്തിലും ഗുണം ചെയ്യില്ല. അച്ചുവിന്‍റെ അമ്മയില്‍ നരേന് കുറച്ചെങ്കിലും പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അത്രയ്ക്കുള്ള പ്രാധാന്യം പോലും നിവിന്‍ പോളിക്ക് ലഭിച്ചിട്ടില്ല.
ഇന്നസെന്‍റിനും ഒരു ശരാശരി കഥാപാത്രത്തെ ലഭിച്ചു. എന്നാല്‍ സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിര സാന്നിധ്യമായ കെ പി എ സി ലളിതയോ മാമുക്കോയയോ ഈ ചിത്രത്തിലില്ല. അതൊരു കുറവ് തന്നെയായി അനുഭവപ്പെടുന്നുമുണ്ട്. ധര്‍മ്മജന്‍, സിദ്ദാര്‍ത്ഥന്‍ തുടങ്ങിയവരുമുണ്ട് ചിത്രത്തില്‍. പരാമര്‍ശിക്കാന്‍ മാത്രമുള്ള പ്രകടനമൊന്നും നടത്തുന്നില്ല അവരൊന്നും.
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
അടുത്ത പേജില്‍ - സത്യന്‍ അന്തിക്കാട് റൂട്ട് മാറ്റേണ്ടതുണ്ടോ?