സത്യന്‍ അന്തിക്കാടും മണിരത്നവും: ചില കടല്‍ വിശേഷങ്ങള്‍ !

WEBDUNIA|
PRO
സത്യന്‍ അന്തിക്കാടിന് ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ് മണിരത്നം. പല അഭിമുഖങ്ങളിലും സത്യന്‍ അക്കാര്യം വിശദമാക്കിയിട്ടുണ്ട്. പണ്ട്, കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമ കണ്ട് ത്രില്ലടിച്ച് അപ്പോള്‍ തന്നെ മണിരത്നത്തെ വിളിച്ച് അഭിനന്ദനമറിയിച്ച കഥയൊക്കെ സത്യന്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും സത്യന്‍ അന്തിക്കാടിനെയും മണിരത്നത്തെയും ഇപ്പോള്‍ ഒരു പോയിന്‍റില്‍ നമുക്ക് ചേര്‍ത്തുവയ്ക്കാം. അത് എന്താണെന്നോ?

രണ്ടുപേരും ഇപ്പോള്‍ അവരവരുടെ പുതിയ സിനിമകളുടെ ചിത്രീകരണത്തിരക്കിലാണ്. ഇവര്‍ ചെയ്യുന്ന സിനിമകള്‍ തമ്മില്‍ ഒരു സാദൃശ്യമുണ്ട്. ഇരു സിനിമകളും കടലിന്‍റെ പശ്ചാത്തലത്തിലുള്ളതാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ‘കടല്‍’ പൂര്‍ണമായും ഒരു പ്രണയചിത്രമാണ്. ഒരു കടലോര പ്രണയകഥ.

സത്യന്‍ അന്തിക്കാടിന്‍റെ ‘പുതിയ തീരങ്ങള്‍’ പറയുന്നതും ഒരു പ്രണയകഥ തന്നെ. അതിനൊപ്പം, രക്തബന്ധങ്ങളേക്കാള്‍ കര്‍മ്മബന്ധങ്ങള്‍ക്കുള്ള പ്രാധാന്യവും ഈ ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. കടലിലും പുതിയ തീരങ്ങളിലും യുവ അഭിനേതാക്കളാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. കടലില്‍ നവാഗതനായ ഗൌതമും തുളസിയും. പുതിയ തീരങ്ങളില്‍ നിവിന്‍ പോളിയും നമിത പ്രമോദും.

സത്യന്‍റെ പുതിയ തീരങ്ങള്‍ സെപ്റ്റംബര്‍ 27നാണ് പ്രദര്‍ശനത്തിനെത്തുന്നത്. നവംബറില്‍ മണിരത്നത്തിന്‍റെ കടല്‍ റിലീസാകും.

വാല്‍ക്കഷണം: മണിരത്നത്തിന്‍റെ കഴിഞ്ഞ ചിത്രം ‘രാവണന്‍’ ഒരു പരാജയമായിരുന്നു. അതുപോലെ, സത്യന്‍ അന്തിക്കാടിന്‍റെ കഴിഞ്ഞ സിനിമ ‘സ്നേഹവീട്’ ബോക്സോഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. എന്തായാലും, ഈ മാസ്റ്റര്‍ സംവിധായകരുടെ കടലോരക്കഥകള്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :