മിസ്റ്റര്‍ മരുമകന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
‘മാപ്പിളൈ’ എന്നൊരു രജനീകാന്ത് ചിത്രമുണ്ട്. പിന്നീട് ധനുഷ് അത് റീമേക്ക് ചെയ്യുകയും ചെയ്തു. ‘മിസ്റ്റര്‍ മരുമകന്‍’ എന്ന സിനിമ കാണാന്‍ പോകുമ്പോള്‍ ആ ചിത്രമായിരുന്നു മനസില്‍. അതിന്‍റെ റീമേക്കാകുമോ എന്നും ചിന്തിച്ചു. ദിലീപ് പടമായതുകൊണ്ട് രോഹിണിയെയും കൂട്ടി. അവള്‍ കടുത്ത ദിലീപ് ഫാനാണ്. അവള്‍ മിസ്റ്റര്‍ മരുമകന്‍റെ ഓഡിയോ സി ഡി കൊണ്ടുവന്നിരുന്നു. കാറില്‍ അത് പ്ലേ ചെയ്തപ്പോള്‍ ഒരു ആവേശമൊക്കെ തോന്നി - “മിസ്റ്റര്‍ മരുമകനാണീ വീട്ടിലെന്നും രാജാ രാജാ..”

തിയേറ്ററിലെത്തിയപ്പോള്‍ വലിയ ആള്‍ക്കൂട്ടമൊന്നുമില്ല. മായാമോഹിനിക്ക് കണ്ട തള്ളിക്കയറ്റമില്ല. തിയേറ്റര്‍ മാനേജര്‍ക്കൊപ്പം ചായ കുടിച്ചിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു - “ആദ്യ ദിവസം ആളില്ലാത്തതൊന്നും കാര്യമാക്കേണ്ട. മഴയൊക്കെയല്ലേ. ഇത് ഹിറ്റാവും. ഇവരുടെ മായാമോഹിനീം കാര്യസ്ഥനും കൊള്ളില്ലെന്നൊക്കെ ആളുകള്‍ പറഞ്ഞുപരത്തി. എന്നിട്ടെന്തുണ്ടായി?”.

കക്ഷിയും ദിലീപ് ഫാനാണെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ട്. ആ സിനിമകളൊക്കെ എങ്ങനെ ഹിറ്റായി എന്ന് ഞാനും ആലോചിച്ച് വശംകെട്ടിട്ടുണ്ട്. - സിബി കെ തോമസ് ടീം തെരഞ്ഞെടുക്കുന്ന പ്ലോട്ടിന്‍റെ മാസ് സ്വീകാര്യത തന്നെയാണ് ആ സിനിമകളുടെ വിജയകാരണമെന്ന് തോന്നുന്നു. ‘മിസ്റ്റര്‍ മരുമകന്‍’ സംവിധാനം ചെയ്തിരിക്കുന്നത് സന്ധ്യാമോഹനാണ്.

പടം തുടങ്ങി. വളരെ കുറച്ചുപേരേ തിയേറ്ററിലുള്ളൂ. എങ്കിലും ദിലീപിന്‍റെ പേരെഴുതിക്കാണിച്ചപ്പോള്‍ ഗംഭീര കൈയടി. മറ്റ് സൂപ്പര്‍താരങ്ങള്‍ക്കില്ലാത്ത ഒരു ജനപിന്തുണ ദിലീപിനുണ്ട്. ശരിക്കും ജനപ്രിയ നായകന്‍!

അടുത്ത പേജില്‍ - ദിലീപിന്‍റെ നായികയായി സനൂഷ വന്നപ്പോള്‍...!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :