അങ്ങനെ അതും വന്നു - താപ്പാന! കഴിഞ്ഞ എട്ടു സിനിമകളുടെ ക്ഷീണം തീര്‍ക്കാന്‍ മെഗാസ്റ്റാറിന്‍റെ പിടിവള്ളി. മമ്മൂട്ടിയുടെ കഴിഞ്ഞ പടങ്ങളുടെ ഹാങ്ങോവര്‍ കാരണമാകും തിയേറ്ററില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു. പടം കണ്ടിറങ്ങിയപ്പോള്‍ തോന്നിയ ഒരു കാര്യം ആദ്യമേ പറയട്ടെ - കഴിഞ്ഞ എട്ട് സിനിമകള്‍ മമ്മൂട്ടിയുടേതായി ഇറങ്ങിയതില്‍ ബോംബെ മാര്‍ച്ച് 12ന് ശേഷം അല്‍പ്പം ഭേദപ്പെട്ട ഒരു സിനിമ ‘താപ്പാന’യാണ്.
ജോണി ആന്‍റണിയുടെ കൊച്ചിരാജാവ്, ഇന്‍സ്പെക്ടര്‍ ഗരുഡ് എന്നിവ പോലെ താപ്പാനയും ഒരു തട്ടിക്കൂട്ട് പടം തന്നെയാണ്. എന്നാല്‍ പടത്തിന് അധികം ദൈര്‍ഘ്യമില്ലാത്തത് പ്രേക്ഷകരെ വലിയ ബോറടിയില്‍ നിന്ന് രക്ഷിച്ചു. ഒരു തണുപ്പന്‍ തിരക്കഥയാണ് താപ്പാനയ്ക്ക് എം സിന്ധുരാജ് സംഭാവന ചെയ്തിരിക്കുന്നത്. അതുകൊണ്ട് എന്തുണ്ടായി? പടത്തിന്‍റെ ഇന്‍റര്‍വെല്ലിന് കിട്ടിയ പഞ്ച് പോലും ക്ലൈമാക്സിന് ഇല്ലാതെ പോയി.
യഥാര്‍ത്ഥത്തില്‍ ഇന്‍റര്‍വെല്ലിന് തന്നെ പടം അവസാനിപ്പിക്കാമായിരുന്നു. വില്ലനിട്ട് രണ്ട് തല്ലും കൊടുത്ത് നാല് ഡയലോഗും പറയുന്ന കര്‍മ്മം ക്ലൈമാക്സിലേക്ക് മാറ്റിവച്ചത് എന്തിനാണെന്ന ചോദ്യം ബാക്കി. രണ്ടാം പകുതിയില്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന നിശ്ചയം സംവിധായകനെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.
ഈ സാധാരണ സിനിമയെ വിമര്‍ശിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അവയ്ക്കൊക്കെ ശേഷവും പറയാനുള്ളത് ഇതുതന്നെയാണ് - കഴിഞ്ഞ എട്ട് സിനിമകള്‍ മമ്മൂട്ടിയുടേതായി ഇറങ്ങിയതില്‍ അല്‍പ്പം ഭേദപ്പെട്ട ഒരു ചിത്രം ‘താപ്പാന’ തന്നെയാണ്!