കളിമണ്ണ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
കളിമണ്ണില്‍ ശ്വേതാമേനോന്‍റെ പ്രസവരംഗമുണ്ട്. എന്നാല്‍ അത് വിവാദകോലാഹലങ്ങള്‍ ഉണ്ടാക്കിയവര്‍ പറയുന്നതുപോലെ ഒരു അശ്ലീലചിത്രീകരണമല്ല. ഒരു കുഞ്ഞിന് ജന്‍‌മം നല്‍കുന്നതിന്‍റെ ഏറ്റവും സുന്ദരമായ ആവിഷ്കരണം.

പ്രസവരംഗത്ത് ശ്വേതയുടെ എക്സ്പ്രഷന്‍സ് എല്ലാം ഒറിജിനലാണ്. മീര എന്ന കഥാപാത്രം കരയുന്നതും എന്ന നടി കരയുന്നതും ഒന്നുതന്നെയാണ്. ആ സമയത്ത് ഇത് സിനിമയാണോ ജീവിതമാണോ എന്ന മനോഹരമായ ആശയക്കുഴപ്പത്തില്‍ പ്രേക്ഷകര്‍ പെട്ടുപോകുന്നു.

WEBDUNIA|
ശ്വേതയുടെ(മീരയുടെ) കുഞ്ഞ് പിറന്നുവീഴുന്ന രംഗങ്ങള്‍. ആ കുഞ്ഞിന്‍റെ ക്ലോസ് അപുകള്‍. അവള്‍ക്കിരിക്കട്ടെ ഒരുഗ്രന്‍ സല്യൂട്ട്. ലോകത്തില്‍ മറ്റൊരു കുഞ്ഞിനും ഒരുപക്ഷേ ലഭ്യമായിട്ടില്ലാത്ത ഭാഗ്യം. അവള്‍ ജനിച്ചതുതന്നെ നായികയായാണ്. ആ അര്‍ത്ഥത്തില്‍ ഈ സിനിമ ശ്വേതയുടെയോ ബ്ലെസിയുടെയോ മാത്രമല്ല, സബൈന എന്ന സുന്ദരിക്കുരുന്നിന്‍റേതുകൂടിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :