കളിമണ്ണ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
മീരയുടെ ഗര്‍ഭകാലമാണ് ഈ സിനിമയുടെ ഏറ്റവും സുന്ദരമായ നിമിഷങ്ങളും ഹൈലൈറ്റും. തന്‍റെ ഉദരത്തില്‍ വളരുന്ന ഒരു കുഞ്ഞിനെ അമ്മ എങ്ങനെയാണ് പരിപാലിക്കുന്നതെന്നതിന്‍റെ ക്ലിയര്‍ ടെക്സ്റ്റ് ആണ് ഈ ചിത്രം. കുഞ്ഞിനോട് അവള്‍ സംസാരിക്കുന്നുണ്ട്. കളി പറയുന്നുണ്ട്. പാട്ടുപാടുന്നുണ്ട്. ഗര്‍ഭിണിയായ ഒരു സ്ത്രീ ഒരാളല്ല, അവര്‍ രണ്ടുപേര്‍, രണ്ടുജീവിതം നയിക്കുന്നവര്‍.

“ലാലി ലാലി...” എന്ന ഗാനരംഗം കാണാന്‍ വേണ്ടി മാത്രം കളിമണ്ണ് കാണാം എന്നാണ് ഞാന്‍ റെക്കമെന്‍റ് ചെയ്യുന്നത്. അത്രയധികം ഈ സിനിമയുമായും കഥാഗതിയുമായും ഇഴുകിച്ചേരുന്നുണ്ട് ആ ഗാനരംഗം. സിനിമയുടെ ഊര്‍ജം മുഴുവന്‍ ആ ഒറ്റ സോംഗിലുണ്ട്.

സുനില്‍ ഷെട്ടി, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ അതിഥികളായി എത്തുന്നുണ്ട്. സുനില്‍ ഷെട്ടിയുമൊത്ത് ആടിപ്പാടുന്ന ആ ഹിന്ദിപ്പാട്ട് ഗംഭീരം. അതിന്‍റെ വിഷ്വലൈസേഷനും ഓളവുമെല്ലാം ഒന്നാന്തരമായിട്ടുണ്ട്. ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന് നന്ദി പറയാം.

സുഹാസിനി, ബിജുമേനോന്‍ തുടങ്ങി അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. എങ്കിലും ഈ സിനിമ ശ്വേതയുടേതാണ്. ശ്വേതയുടേത് മാത്രമാണ്.

WEBDUNIA|
അടുത്ത പേജില്‍ - ആ പ്രശസ്തമായ പ്രസവരംഗം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :