സിനിമ എന്നത് ഒരു മായാലോകമാണ്. അതിലേക്കെത്താന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ രക്ഷപ്പെടുന്നവര്‍ വിരളം. മീര(ശ്വേത) എന്ന ഐറ്റം ഡാന്‍സറും അക്കൂട്ടത്തില്‍ ഒരുവളാണ്. അവളുടെ ജീവിതമാണ് ഈ സിനിമ - കളിമണ്ണ്. ചിത്രം ആരംഭിക്കുന്നത് അവളുടെ ഒരു ആത്മഹത്യാ ശ്രമത്തിന്‍റെ ചിത്രീകരണത്തിലൂടെയാണ്. കടലിലേക്ക് ഇറങ്ങിപ്പോകുന്ന മീര.
അവിടെ മമ്മൂട്ടിയുടെ ശബ്ദത്തില്‍ ചിത്രത്തിന് ഒരു ഇന്‍ഡ്രൊഡക്ഷന്‍ - “ഈ ആത്മഹത്യാശ്രമത്തിന്‍റെ പിന്നിലുള്ള കാരണം അന്വേഷിച്ചുള്ള യാത്രയല്ല ഈ കഥ. ഇത്തരത്തിലുള്ള നൂറുകണക്കിന് ആത്മഹത്യകള്‍ ഈ മുംബൈ നഗരത്തില്‍ നടക്കുന്നുണ്ട്. അതിനു പിന്നിലുള്ള കഥകള്‍ നമുക്ക് അറിയാവുന്നതാണ്. പക്ഷേ, ഇതുവരെ നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ഒരു കഥയുണ്ട് - നമ്മളെങ്ങനെ നമ്മളായെന്ന്''.
ഫ്ലാഷ് ബാക്കില്‍ അവളുടെ ഒരു ‘കളിമണ്‍’ ഡാന്‍സോടെ കഥയ്ക്ക് തുടക്കമായി. അവളുടെ ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളിലേക്കാണ് ബ്ലെസി ക്യാമറ തിരിക്കുന്നത്. ചിത്രത്തിന്‍റെ ഇടവേളയോടെ കഥ വലിയ വഴിത്തിരിവിലേക്കെത്തുകയാണ്.