പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ‘കളിമണ്ണ്’ ഓഗസ്റ്റ് ഒമ്പതിന്, വിവാദങ്ങള്‍ തുടരുമോ?

WEBDUNIA|
PRO
ശ്വേതാ മേനോന്‍റെ പ്രസവം ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി ഇപ്പോള്‍ തന്നെ ‘കളിമണ്ണ്’ എന്ന പ്രൊജക്ടിനെ ശ്രദ്ധാകേന്ദ്രമാക്കിക്കഴിഞ്ഞു. ബ്ലെസിയുടെ ഇതുവരെയുള്ള സിനിമകളേക്കാള്‍ വലിയ മാധ്യമ - പ്രേക്ഷക ശ്രദ്ധയാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. വിവാദചിത്രമായതിനാല്‍ ഈ സിനിമയുടെ റിലീസ് ഏവരും ആകാംക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ‘കേരളത്തിലെ തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍ അനുവദിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക സംഘടനകളും ചിത്രത്തിനെതിരെ രംഗത്തുണ്ട്.

ബ്ലെസിയുടെ തന്നെ കല്‍ക്കട്ട ന്യൂസ് പോലെ വന്‍ ബജറ്റിലാണ് ‘കളിമണ്ണ്’ ഒരുങ്ങുന്നത് എന്നതാണ് പ്രത്യേകത. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൂടുതലും മുംബൈയിലാണ് നടന്നത്. ഓഗസ്റ്റ് ഒമ്പതിന് റംസാന്‍ റിലീസായാണ് ‘കളിമണ്ണ്’ എത്തുന്നത്. ഈ സിനിമയുടെ സെന്‍സറിംഗ് ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്ത് സര്‍ട്ടിഫിക്കറ്റാണ് കളിമണ്ണിന് ലഭിക്കുക എന്നതും പ്രേക്ഷകര്‍ കാത്തിരിക്കുന്ന കാര്യമാണ്.

പ്രമുഖ സംവിധായകനായ പ്രിയദര്‍ശന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന സംവിധായകന്‍ പ്രിയദര്‍ശനായിത്തന്നെയാണ് പ്രിയന്‍ വേഷമിടുന്നത്. സുനില്‍ ഷെട്ടിയാണ് ഈ സിനിമയിലെ മറ്റൊരു വലിയ താരം. ‘ഡേര്‍ട്ടി പിക്ചറി’ന്‍റെ കോറിയോഗ്രാഫറായ പോണി വര്‍മയാണ് സിനിമയിലെ മൂന്ന് ഐറ്റം സോംഗുകള്‍ക്ക് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. .

ബിജുമേനോനും ശ്വേതാ മേനോനും ജോഡിയാകുന്ന ഈ സിനിമ ഒരു അമ്മയും മകളും തമ്മിലുള്ള അപൂര്‍വബന്ധമാണ് പ്രമേയമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :