ഐറ്റം ഡാന്‍സ് ചെയ്യുന്നവരെല്ലാം, അല്ലെങ്കില്‍ എക്സ്ട്രാ നടീനടന്‍മാരെല്ലാം ആഗ്രഹിക്കുന്നത് ഒരിക്കല്‍ അവരും സിനിമയിലെ മുന്‍നിര താരങ്ങളായി മാറുമെന്നാണ്. മീരയുടെ ആഗ്രഹവും അതായിരുന്നു. തുടര്‍ച്ചയായി ഐറ്റം സോംഗുകളില്‍ പ്രത്യക്ഷപ്പെടുമ്പോഴും അഭിനയപ്രാധാന്യമുള്ള ഒരു സിനിമ തന്നെത്തേടിയെത്തുമെന്ന് അവള്‍ വിശ്വസിച്ചു. അത് സംഭവിക്കുകതന്നെ ചെയ്തു.
ഐറ്റം ഡാന്‍സുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വരച്ചിടുന്ന ഒരു സിനിമയില്‍ അവള്‍ നായികയായി. ആ സിനിമയുടെ പ്രിവ്യൂ നടക്കുന്ന ദിവസം, അത് കാണാന്‍ കാറില്‍ പാഞ്ഞെത്തുന്ന അവളുടെ ഭര്‍ത്താവ് ശ്യാം ഒരാക്സിഡന്‍റില്‍ പെടുന്നു. അയാള്‍ക്ക് മസ്തിഷ്കമരണം സംഭവിക്കുകയാണ്. ആ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ അവള്‍ പകച്ചുനിന്നു.
മസ്തിഷ്കമരണം സംഭവിച്ച ഭര്‍ത്താവിന്‍റെ ബീജം സ്വീകരിച്ച് ഒരു കുഞ്ഞിന് ജന്‍മം നല്‍കാന്‍ മീര തീരുമാനിക്കുന്നതാണ് ചിത്രത്തിന്‍റെ ടേണിംഗ് പോയിന്‍റ്. അതിന് കടമ്പകള്‍ ഏറെയുണ്ടായിരുന്നു. പല നിയമക്കുരുക്കുകള്‍ അഴിക്കേണ്ടതുണ്ടായിരുന്നു.