ഒരു സീനും കട്ട് ചെയ്തില്ല, വിവാദരംഗമുള്‍പ്പടെ ‘കളിമണ്ണ്’ ഓഗസ്റ്റ് 23ന്!

WEBDUNIA|
PRO
ശ്വേതാ മേനോന്‍റെ പ്രസവരംഗം ഉള്‍പ്പടെ ഒരു സീനും കട്ട് ചെയ്യാതെ വിവാദചിത്രം ‘കളിമണ്ണ്’ ഓഗസ്റ്റ് 23ന് പ്രദര്‍ശനത്തിനെത്തും. ഓഗസ്റ്റ് ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓഗസ്റ്റ് ഒമ്പതിനും 15നുമൊക്കെ ഒട്ടേറെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ തിയേറ്ററുകളുടെ ലഭ്യത കണക്കാക്കിയാണ് ഓഗസ്റ്റ് 23ലേക്ക് കളിമണ്ണിന്‍റെ റിലീസ് നീട്ടിയത്.

‘യു/എ’ സര്‍ട്ടിഫിക്കേറ്റാണ് കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇത് സംവിധായകന്‍റെ വിജയമാണെന്ന് ബ്ലെസി പ്രതികരിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

ശ്വേതാ മേനോന്‍റെ പ്രസവരംഗവുമായി ചിത്രം പ്രദര്‍ശനത്തിനെത്താന്‍ അനുവദിക്കില്ലെന്ന് കേരളത്തിലെ പല സംഘടനകളും വ്യക്തമാക്കിയിരുന്നു. കേരളത്തിലെ തിയേറ്ററുകളെ ലേബര്‍ റൂമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് തുറന്നടിച്ചാണ് പ്രമുഖരില്‍ പലരും രംഗത്തുള്ളത്.

കളിമണ്ണ് സിനിമയ്ക്കെതിരെ രംഗത്തുള്ളവരില്‍ പ്രമുഖന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനാണ്. ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരും കളിമണ്ണിനെതിരെ രംഗത്തെത്തിയിരുന്നു.

എന്തായാലും വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയിലേക്കാണ് ‘കളിമണ്ണ്’ ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :