അനുബന്ധ വാര്‍ത്തകള്‍
- ബാഹുബലി തോല്‍ക്കും ! രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' കണ്ട പ്രേക്ഷകര്‍, വീഡിയോ
- 'ആര്‍ആര്‍ആര്‍' ഇന്നു മുതല്‍,8000 സ്ക്രീനുകളില്‍ പ്രദര്‍ശനം
- 'RRR' ബാഹുബലിയെ കടത്തിവെട്ടുമോ ? വരാനിരിക്കുന്നത് ഗംഭീര വിഷ്വല്‍ ട്രീറ്റ്, വെളിപ്പെടുത്തലുമായി ഛായാഗ്രാഹകന്‍ കെകെ സെന്തില്‍
- ആര്‍ആര്‍ആറിന്റെ വിജയത്തിനായി അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും, രാം ചരണും രാജമൗലിയും, പുതിയ വിശേഷങ്ങള്‍
- തകര്‍ത്താടി ആലിയയും ജൂനിയര്‍ എന്‍ടിആറും, രാം ചരണും, ആര്‍ആര്‍ആറിന്റെ ആഘോഷഗാനം വൈറല്‍
ആര്‍.ആര്‍.ആര്‍. ഗംഭീരമെന്ന് ആദ്യ പ്രതികരണം; ബാഹുബലിയുടെ മുകളിലെന്ന് ആരാധകര്‍ (റിവ്യു)
ബാഹുബലി 2 വിന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത 'ആര്‍.ആര്‍.ആര്‍.' തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. മിക്ക തിയറ്ററുകളിലും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായി. ഗംഭീര റിപ്പോര്‍ട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ബന്ധമായും തിയറ്ററില്‍ പോയി കാണേണ്ട സിനിമയെന്നാണ് പ്രേക്ഷകരുടെ ആദ്യ അഭിപ്രായം.
ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമ എക്സ്പീരിയന്‍സ് എന്നാണ് മിക്കവരുടേയും അഭിപ്രായം. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ആദ്യ പകുതിയാണ് പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
അടുത്ത ലേഖനം