ബാഹുബലി തോല്‍ക്കും ! രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' കണ്ട പ്രേക്ഷകര്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (09:58 IST)
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' പ്രദര്‍ശനം ആരംഭിച്ചു. തിയേറ്ററുകളില്‍നിന്ന് ആദ്യ പകുതി കണ്ട പുറത്തിറങ്ങിയ ആളുകള്‍ക്ക് സിനിമയെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയാനുള്ളത്.
മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലാണ് റിലീസ്. 3 മണിക്കൂര്‍ 6 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
ലോകമെമ്പാടുമുള്ള 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.