'ആര്‍ആര്‍ആര്‍' ഇന്നു മുതല്‍,8000 സ്‌ക്രീനുകളില്‍ പ്രദര്‍ശനം
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (08:48 IST)
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' ഇന്നു മുതല്‍ തിയേറ്ററുകളില്‍. മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലാണ് റിലീസ്. 3 മണിക്കൂര്‍ 6 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
ലോകമെമ്പാടുമുള്ള 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ആര്‍ആര്‍ആര്‍ പ്രമോഷന് വേണ്ടി അമീര്‍ഖാനും ആലിയ ഭട്ടും എത്തിയിരുന്നു. ദുബായിലും ഗുജറാത്തിലും ജൂനിയര്‍ എന്‍ടിആറും, രാം ചരണും രാജമൗലിയും സിനിമയുടെ പ്രചരണ പ്രചരണാര്‍ത്ഥം പോയിരുന്നു.