പുതിയ തീരങ്ങള്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
താമരയുടെ കഥയാണ് ‘പുതിയ തീരങ്ങള്‍’. അനാഥയായ താമര(പ്രമോദ്) എന്ന പെണ്‍കുട്ടിയുടെ ജീവിത പോരാട്ടങ്ങളുടെ കഥ. അവളെ നിശബ്ദം പ്രണയിക്കുന്ന മോഹനന്‍(നിവിന്‍ പോളി) ചുറ്റുപരിസരത്തുണ്ട്. അമ്മയില്ലാത്ത അവള്‍ക്ക് അച്ഛനെ(സിദ്ദിക്ക്) പന്ത്രണ്ടാം വയസില്‍ കടലില്‍ നഷ്ടമായി. അച്ഛനിലൂടെ അവള്‍ കടലിനെ അടുത്തറിഞ്ഞിരുന്നു. അച്ഛന്‍ ഇല്ലാതായപ്പോഴും അവള്‍ കടലില്‍ പോയി. പുരുഷന്‍‌മാര്‍ക്കൊപ്പം, അവര്‍ക്കൊരത്ഭുതമായി കടലിനോട് മല്ലിട്ട് താമര ജീവിച്ചു.

അങ്ങനെയിരിക്കെയാണ് താമരയ്ക്ക് കെ പിയെ കിട്ടുന്നത്. കെ പി(നെടുമുടി വേണു) കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ വന്നതാണ്. അയാളെ രക്ഷിച്ച് തന്‍റെ വീട്ടില്‍ കൊണ്ടുപോയി. അയാള്‍ അവളെ മകളെ പോലെ സ്നേഹിച്ചു. അവള്‍ക്ക് അയാള്‍ അവളുടെ നഷ്ടപ്പെട്ട അച്ഛനായി. പക്ഷേ യഥാര്‍ത്ഥത്തില്‍ ആരാണ് അയാള്‍ എന്നത് പ്രശ്നം സങ്കീര്‍ണമാക്കുന്നു.

കടലിന്‍റെ പശ്ചാത്തലത്തില്‍ ഒരു കഥ പറയാമെന്ന് തീരുമാനിച്ചതല്ലാതെ നല്ലൊരു കഥ കണ്ടെത്താന്‍ സത്യന്‍ അന്തിക്കാടിനും ബെന്നിക്കും കഴിഞ്ഞിട്ടില്ല. മനസ്സിനക്കരെ പോലെയുള്ള സബ്‌പ്ലോട്ടുകള്‍ ഉപയോഗിച്ച് കഥയുടെ പിരിമുറുക്കത്തിന്‍റെ രസം കൊല്ലുകയും ഒരു സാധാരണ സിനിമയാക്കി മാറ്റുകയും ചെയ്തു സംവിധായകന്‍. കടലിന്‍റെ നല്ല ദൃശ്യങ്ങള്‍ കാണാമെന്നല്ലാതെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒന്നും നല്‍കുന്നില്ല പുതിയ തീരങ്ങള്‍. മനോഹരമായ വിഷ്വലുകള്‍ക്ക് വേണുവിന് നന്ദി പറയാം.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
അടുത്ത പേജില്‍ - നെടുമുടി നായകന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :