അനുബന്ധ വാര്‍ത്തകള്‍
- പത്മപ്രിയ വീണ്ടും സിനിമയില്‍, ബിജുമേനോനും നിമിഷ സജയനും ഒന്നിക്കുന്ന ഒരു തെക്കന്‍ തല്ലുകേസ്, ചിത്രീകരണം പൂര്‍ത്തിയായി
- ചിന്തിക്കാനുണ്ട്...ചിരിക്കാനുണ്ട്...തിരുത്താനുണ്ട്..,'സൗദി വെള്ളക്ക' വരുന്നു
- ചിത്രീകരണം അവസാനഘട്ടത്തില്‍, നിവിന്‍ പോളിക്കൊപ്പം തമിഴ് നടന്‍ സൂരിയും
- ദിലീഷ് പോത്തന് വരില്ലെന്ന് ആദ്യം, സിബിഐ 5 ടീമിനൊപ്പം ചേര്‍ന്ന് നടന്‍
- ഇനി നടന്‍ മാത്രമല്ല സിനിമ നിര്‍മ്മാതാവും, ഹരീഷ് കണാരന്റെ പുതിയ ചിത്രത്തില്‍ സൗബിനും
ഹരീഷ് കണാരന്‍ നായകനാകുന്ന ആദ്യ ചിത്രം, ഗംഭീരമാവട്ടെയെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍
ഹരീഷ് കണാരന്‍ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ഉല്ലാസപ്പൂത്തിരികള്‍.സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സലിംകുമാര്‍, ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി, സരയു , സീനത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. സിനിമയ്ക്കും ഹരീഷ് കണാരനും ആശംസകളുമായി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍.
'ഹരീഷേട്ടാ.... ഗംഭീരമാവട്ടെ
ഞങ്ങളുടെ പ്രിയ സുഹൃത്തും ഏട്ടനുമായ ഹരീഷ് കണാരന്‍ നായകനാകുന്ന ആദ്യ ചിത്രം 'ഉല്ലാസപ്പൂത്തിരികള്‍'
എല്ലാവരുടെയും സ്‌നേഹവും പ്രോത്സാഹനവും പ്രാര്‍ത്ഥനയും ഉണ്ടാവണം'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
ബിജോയ് ജോസഫിന്റെ കഥയ്ക്ക് പോള്‍ വര്‍ഗീസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഉല്ലാസപ്പൂത്തിരികളില്‍ ജെമിനി സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
റിയാണോ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മലയും ഹരീഷ് കണാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.