അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ ഏറ്റവും വലിയ സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുന്നു', വമ്പന്‍ സര്‍പ്രൈസ് ഒളിപ്പിച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍ !
- ടെക്നോ ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍, 'ചതുര്‍മുഖം' തിയേറ്ററുകളിലേക്ക് !
- റിലീസിനൊരുങ്ങി ഹെലന് തമിഴ് റീമേക്ക്,'അന്‍പിര്‍ക്കിനിയാള്‍' ട്രെയിലര്‍ എത്തി
- മണിച്ചിത്രത്താഴ് ഹിന്ദി റീമേക്കിന്റെ രണ്ടാം ഭാഗം വരുന്നു,'ഭൂല്‍ഭുലയ്യ 2' നവംബര്‍ 19ന് തിയേറ്ററുകളിലേക്ക്
- 'സുനാമി'യുടെ കഥ ദിലീപിനോട് പറഞ്ഞ് ഇന്നസെന്റ്, ടീസര്‍ ശ്രദ്ധേയമാകുന്നു
'സൂര്യപുത്ര മഹാവീര്‍ കര്‍ണ' വരുന്നു, ലോഗോ പങ്കുവെച്ച് ആര്‍ എസ് വിമല്‍
'സൂര്യപുത്ര മഹാവീര്‍ കര്‍ണ' എന്ന ചിത്രത്തിന്റെ ലോഗോ പങ്കുവെച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം തന്റെ സ്വപ്ന സിനിമ ആണെന്നാണ് വിമല്‍ പറഞ്ഞത്.2018 പ്രഖ്യാപിച്ച സിനിമയില്‍ നേരത്തെ വിക്രം എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോ വീഡിയോയില്‍ അതിനുള്ള സൂചനകളൊന്നും നല്‍കിയിട്ടില്ല.
ബോളിവുഡില്‍ നിന്നുള്ള മുന്‍നിര താരങ്ങളില്‍ ഒരാള്‍ ഇതില്‍ എത്തും എന്നാണ് പറയപ്പെടുന്നത്. വിമല്‍ തന്നെയാണ് കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഡോ കുമാര്‍ വിശ്വാസിന്റെതാണ്.പൂജാ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വഷു ബഗ്‌നനി, ദിപ്ശിഖാ ദേശ്മുഖ്, ജാക്കി ബഗ്‌നനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.