മണിച്ചിത്രത്താഴ് ഹിന്ദി റീമേക്കിന്റെ രണ്ടാം ഭാഗം വരുന്നു,'ഭൂല്‍ഭുലയ്യ 2' നവംബര്‍ 19ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2021 (11:25 IST)

സിനിമ പ്രേമികള്‍ക്ക് എത്രകണ്ടാലും മതിവരാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്ത് രണ്ടു പതിറ്റാണ്ടില്‍ കൂടുതല്‍ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ വീണ്ടും കാണുവാന്‍ ആളുകളുണ്ട്. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണിത്. മണിച്ചിത്രത്താഴ് ഹിന്ദി പതിപ്പിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഭൂല്‍ഭുലയ്യ 2 നവംബര്‍ 19 റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

അനീസ് ബസ്മീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിരായ അഡ്വാനി, കാര്‍ത്തിക് ആര്യന്‍ എന്നിവരാണ് രണ്ടാംഭാഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മറ്റ് ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ഹിന്ദി റീമേക്ക് ആദ്യഭാഗമായ ഭൂല്‍ഭുലയ്യ സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്. വിദ്യ ബാലന്‍ ആയിരുന്നു നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :