'എന്റെ ഏറ്റവും വലിയ സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുന്നു', വമ്പന്‍ സര്‍പ്രൈസ് ഒളിപ്പിച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (12:36 IST)

'എന്ന് നിന്റെ മൊയ്തീന്‍' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പേരെടുത്ത സംവിധായകനാണ് ആര്‍ എസ് വിമല്‍.അദ്ദേഹത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ഒരു സര്‍പ്രൈസ് ഒളിപ്പിച്ച് വച്ച് കൊണ്ട് പുതിയൊരു പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് സംവിധായകന്‍. 'എന്റെ ഏറ്റവും വലിയ സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുന്നു'- വിമല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവിതാംകൂര്‍ രാജകീയ ചരിത്രത്തെ ആസ്പദമാക്കി ഒരു ചിത്രം നിര്‍മ്മിക്കുവാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.'ധര്‍മ്മ രാജ്യ' പേര് നല്‍കിയിട്ടുള്ള ചിത്രത്തില്‍ ഒരു സൂപ്പര്‍ താരം ഉണ്ടാകുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് ആയിരിക്കും നാളെ പുറത്തു വരാന്‍ പോകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :