'സുനാമി'യുടെ കഥ ദിലീപിനോട് പറഞ്ഞ് ഇന്നസെന്റ്, ടീസര്‍ ശ്രദ്ധേയമാകുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (09:19 IST)

'സുനാമി'യുടെ ടീസര്‍ ശ്രദ്ധ നേടുന്നു. ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യമുള്ള എന്റെര്‍ടെയിനറാണ്. ഇന്നസെന്റ് സുനാമിയുടെ കഥ ദിലീപിനോട് ഫോണില്‍ പറയുന്ന രീതിയിലാണ് രസകരമായ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആരും കാണാതെ കഥയൊന്നുമല്ല കണ്ട കഥയാണ് ഇതെന്ന് ടീസറിലൂടെ ഇന്നസെന്റ് പറഞ്ഞു വയ്ക്കുന്നുണ്ട്. യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 11ന് സുനാമി തിയറ്ററുകളിലേക്ക് എത്തും.

ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, മുകേഷ്, ഇന്നസെന്റ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ അലന്‍ ആന്റണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :