1. വിനോദം
  2. സിനിമ
  3. അണിയറ
  4. Rocketry Trailer

നമ്പി നാരായണനായി ജീവിച്ച് മാധവന്‍, വണ്‍ മില്യണ്‍ പ്ലസ് കാഴ്ചക്കാരുമായി റോക്കറ്ററി ട്രെയിലര്‍

മാധവന്‍
നമ്പിനാരായണന്റെ ജീവിതകഥ പറയുന്ന 'റോക്കറ്ററി ദി നമ്പി എഫ്ക്ട്' എന്ന ചിത്രത്തിന്റെ ട്രെയിലറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആദ്യ മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണ്‍ പ്ലസ് കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ട്രെയിലറിനായി. നാല് വര്‍ഷത്തോളമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നമ്പിനാരായണനായുളള മാധവന്റെ വേഷപ്പകര്‍ച്ചയാണ് പ്രധാന ആകര്‍ഷണം. 27 വയസ്സു മുതല്‍ 70 വയസ്സുവരെയുള്ള വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണന്റെ വിവിധരൂപങ്ങളില്‍ മാധവന്‍ എത്തുന്നുണ്ട്.അദ്ദേഹം തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും. 
 
സൂര്യയും ഷാരുഖ് ഖാനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി പതിപ്പില്‍ മാധ്യമ പ്രവര്‍ത്തകനായി ഷാരുഖ് എത്തുമ്പോള്‍ തമിഴില്‍ സൂര്യയാണ് ഈ വേഷം ചെയ്യുന്നത്.മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് ഭാഷകളിലായി സിനിമ ഒരുങ്ങുന്നുണ്ട്.
 
മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ധനുഷിന്റെ 'കര്‍ണന്‍'ന് ആശംസകളുമായി മോഹന്‍ലാല്‍,ഏപ്രില്‍ 9 ന് തീയേറ്ററുകളിലേക്ക്