ഫഹദ് ഫാസിലിനൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ ബാബു രാജും,'ജോജി' ട്രെയിലര്‍ എത്തി!

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (12:37 IST)

ഫഹദ് ഫാസില്‍ നായകനായെത്തുന്ന 'ജോജി' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ ഏഴിന് പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിനൊപ്പം ബാബു രാജും സിനിമയിലുടനീളം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. സദാ സമയവും വീട്ടില്‍ കഴിയുന്ന ജോജിയുടെ സഹോദരന്റെ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്.

ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :