1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rocketry: The Nambi Effect will be released on April 30th?

മാധവന്റെ 'റോക്കട്രി: ദി നമ്പി ഇഫക്ട്' ഏപ്രില്‍ 30 ന് റിലീസ് ?

മാധവന്‍
നടന്‍ മാധവന്റെ സ്വപ്ന സിനിമയാണ് 'റോക്കട്രി: ദി നമ്പി ഇഫക്ട്'. ഈ സിനിമ റിലീസിനൊരുങ്ങുകയാണ്. ട്രെയിലറും പോസ്റ്ററുകളും ഒരുക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ ഏപ്രിലില്‍ 30 ന് റിലീസ് ചെയ്യും എന്നാണ് പുതിയ വിവരം. ഔദ്യോഗിക സ്ഥിരീകരണം അടുത്തുതന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
 
അഭിനയത്തെ കൂടാതെ സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ കൂടി മാധവന്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സിമ്രാന്‍, രജിത് കപൂര്‍, ജഗന്‍, മിഷ ഘോഷാല്‍, ബിജോ തങ്ജാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇന്ത്യ, റഷ്യ, ഫ്രാന്‍സ്, ജോര്‍ജിയ, സെര്‍ബിയ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.നമ്പി നാരായണനുമായി സാമ്യമുള്ള മാധവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സാം സി.എസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
അടുത്ത ലേഖനം
യൂട്യൂബില്‍ തരംഗമായി ശിവകാര്‍ത്തികേയന്റെ 'സോ ബേബി','ഡോക്ടര്‍' റിലീസിനൊരുങ്ങുന്നു